സു.ബത്തേരി

പ്രീമെട്രിക് ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി കെ.എ തുളസി

പ്രീമെട്രിക് ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി കെ.എ തുളസി

നൂല്‍പ്പുഴ: പഠന മുറിയില്‍ തുറന്നുവെച്ച പുസ്തകം നോക്കി വിദ്യാര്‍ഥിനി നോട്ടുപുസ്തകത്തില്‍ എഴുതുന്നത് ശ്രദ്ധയോടെ നോക്കുകയായിരുന്നു പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. നൂല്‍പ്പുഴ പ്രീമെട്രിക് ഹോസ്റ്റലില്‍ രാത്രി ഏഴരയോടെ മിന്നല്‍ പരിശോധനയ്‌ക്കെത്തിയ മന്ത്രി പെണ്‍കുട്ടികളുടെ പഠനമുറിയിലെത്തിയപ്പോള്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാനും സമയം കണ്ടെത്തി. വിദ്യാര്‍ഥിനികള്‍ക്കൊപ്പം പഠന മേശയിലിരുന്ന മന്ത്രി അവര്‍ പഠിച്ച പാഠം ഭാഗങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടികളുടെ പഠന നിലവാരം നേരിട്ടറിയാന്‍ മന്ത്രി അവര്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചു.  ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. 

വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതി അന്വേഷിച്ചറിഞ്ഞ മന്ത്രി ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും പരിശോധിച്ചു. പാചക മുറി പരിശോധിച്ച ശേഷം ഭക്ഷണം തയ്യാറാക്കുന്ന രീതികള്‍ ചോദിച്ചറിയുകയും കുട്ടികള്‍ക്കായി ഒരുക്കിയ ഭക്ഷണം പരിശോധിക്കുകയും ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ