സു.ബത്തേരി

'ഓര്‍മ്മപ്പൂക്കള്‍' റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചു 

'ഓര്‍മ്മപ്പൂക്കള്‍' റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചു 

പുല്‍പ്പള്ളി: ലോക റോഡപകട മരണ അനുസ്മരണ ദിനത്തിന്റെ (World Day of Remembrance for Road Traffic Victims) ഭാഗമായി റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് 'ഓര്‍മ്മപ്പൂക്കള്‍' എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.വയനാട് മോട്ടോര്‍ വാഹന വകുപ്പിന്റെയും വയനാട് റോഡ് സേഫ്റ്റി വോളണ്ടിയേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബത്തേരി വിനായക ആശുപത്രി, മീര ഐ ഹോസ്പി റ്റല്‍ ബത്തേരി എന്നിവയുടെ സഹകരണത്തോടെയാണ് പുല്‍പ്പള്ളിയില്‍ പരിപാടി സംഘടിപ്പിച്ചത്.
വയനാട് റോഡ് സേഫ്റ്റി വോളണ്ടിയേഴ്‌സ് സെക്രട്ടറി പി. കുഞ്ഞിമുഹമ്മദ് മേപ്പാടി സ്വാഗതം പറഞ്ഞു. വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. റിട്ട. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അഡ്വ. മുഹമ്മദ് നജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ മാലിക് റോഡ് സുരക്ഷാ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ബെന്നി, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ ബേബി ടി. പോത്തന്‍, സുനില്‍ ജോര്‍ജ്, വില്‍സണ്‍, പാര്‍വതി ടീച്ചര്‍, റോട്ടറി ക്ലബ് പ്രതിനിധി എ.ആര്‍. സതീശ്, അരുണ്‍ ജോസ്, ഇലക്ട് സുഭാഷ്, റോയ് കാവളക്കാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ആതിര മാത്യു മത്തായി, ട്രഷറര്‍ ഷാജിമോന്‍, െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബ്രജീഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അനന്തു കൃഷ്ണന്‍, മുആദ്, രണ്‍ജിത്ത്, റെജി, ജയകുമാര്‍ സി.സി., വിനായക ആശുപത്രി ബത്തേരി പി.ആര്‍.ഒ മിഥുന്‍, മീര ഐ ഹോസ്പിറ്റല്‍ പ്രതിനിധി അശ്വിന്‍, പുല്‍പ്പള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ കാഞ്ഞിരക്കാട്ട് എന്നിവര്‍ സംസാരിച്ചു.

വയനാട് റോഡ് സേഫ്റ്റി വോളണ്ടിയേഴ്‌സ് വൈസ് പ്രസിഡന്റുമാരായ മനോജ് പനമരം, സാല്‍വി ജോസഫ് മാനന്തവാടി, ജോയിന്റ് സെക്രട്ടറിമാരായ ഹാരിസ് പിണങ്ങോട്, സുരേഷ് മാത്യു ബത്തേരി എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും വളണ്ടിയര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.

അനുസ്മരണത്തിന്റെ ഭാഗമായി റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി മെഴുകുതിരി തെളിച്ച് പ്രാര്‍ത്ഥനയും പ്രതീകാത്മക സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് റോഡ് സുരക്ഷാ പ്രതിജ്ഞയുമെടുത്തു.

പരിപാടിയുടെ ഭാഗമായി മീര ഐ ഹോസ്പിറ്റല്‍ ബത്തേരിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും ബത്തേരി വിനായക ആശുപത്രിയുടെ നേതൃത്വത്തില്‍ രക്തപരിശോധനയും അടിസ്ഥാന ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

തുടര്‍ന്ന് വയനാട് റോഡ് സേഫ്റ്റി വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ സന്ദേശ റാലി നടത്തി. വാര്‍സ് വോ, ഇന്ത്യന്‍ റെഡ്‌ക്രോസ്, റോട്ടറി ക്ലബ് എന്നിവയുടെ വളണ്ടിയര്‍മാര്‍ റാലിയില്‍ പങ്കെടുത്തു. പുല്‍പ്പള്ളി നഗരത്തിലൂടെ സഞ്ചരിച്ച റാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

ഗിരീഷ്, ഷാജി എന്‍.ടി., അനീഷ്, ജോയ്, രതീഷ്, സുനില്‍ വി.എന്‍., സോഫിയ, ഷൈല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വാര്‍സ് വോ ട്രഷറര്‍ സുരേന്ദ്രന്‍ പി.കെ. നന്ദി പറഞ്ഞു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ