ബത്തരി: 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാതല ആഘോഷം നവംബര്‍ 18 ബുധനാഴ്ച രാവിലെ 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ നടക്കും.ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ശ്രീമതി വിദ്യ കെ.യുടെ അധ്യക്ഷതയില്‍ നടക്കുന്ന ജില്ലാതല ആഘോഷം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്യും.പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ റാലി വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ കജട ഉദ്ഘാടനം ചെയ്യും.സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളും നേട്ടങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം സഹകരണ മേഖലയിലെ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച ചെയ്യുന്നതിനും വാരാഘോഷം വേദിയാകും.
സഹകരണ മേഖലയുടെ ആധുനികവല്‍ക്കരണം, ഡിജിറ്റല്‍ സഹകരണം, ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ശക്തിപ്പെടുത്തല്‍, യുവജന പങ്കാളിത്തം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങള്‍ക്ക് വാരാഘോഷത്തില്‍ പ്രാധാന്യം നല്‍കും.
ലഹരിമുക്ത സമൂഹം എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന റാലിയില്‍ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍, സഹകരണ ജീവനക്കാര്‍, സഹകാരികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സഹകരണ പ്രസ്ഥാനത്തിന്റെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും വിളിച്ചോതുന്ന ജില്ലാതല ആഘോഷത്തില്‍ മുഴുവന്‍ സഹകാരികളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.
അഭിപ്രായങ്ങൾ (Comments)