അമ്പലവയല്‍: എടയ്ക്കലിലെലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി. എം.എ ഉപയോഗവും, വില്‍പ്പനയും നടത്തിവന്ന ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 104 .22 ഗ്രാം എം.ഡി.എം.എയുമായി 5 പേര്‍ അറസ്റ്റിലായ കേസില്‍ പ്രധാനിയെന്ന് വ്യക്തമായ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ മുട്ടില്‍ ചെലഞ്ഞിച്ചാല്‍ പുത്തുക്കണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് അസ് നുള്‍ ശാദുലി (24)യെയാണ് അമ്പലവയല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണി അറസ്റ്റ് ചെയ്തത് . 104.22 ഗ്രാം എം.ഡി . എം . എ യുമായി ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 5 പേരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
എടയ്ക്കല്‍ ഗുഹയ്ക്ക സമീപത്തുള്ള ഹോളിഡെ ഹോംസ് എന്ന ലോഡ്ജില്‍ നിന്നും പാലക്കാട് വടക്കന്‍ചേരി മംഗലം അഞ്ചുമൂര്‍ത്തി പൂക്കാട് വീട്ടില്‍ അക്ബര്‍ (50) കമ്പളക്കാട് വരിത്തോട്ടില്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (33) പടിഞ്ഞാറത്തറ വാരാമ്പറ്റ കൊല്ലരുതൊടിയില്‍ മുംതാസ് (20) എന്നിവരെയും കമ്പളക്കാട് നിന്നും ലോഡ്ജ് നടത്തിപ്പുകാരനും കേസിലെ മുഖ്യപ്രതിയുമായ കമ്പളക്കാട് വാരിത്തോട്ടില്‍മുഹമ്മദ് ഷെഫിക് (34) സുഹൃത്തും ലോഡ്ജ് നടത്തിപ്പിനായി പണം മുടക്കിയ മടക്കിമല പറളികുന്ന് പോക്കാട്ട് വീട്ടില്‍ വിവേക് ശിവദാസന്‍ (34) എന്നിവരെയും വയനാട് ജില്ലാ പോലീസ് മേധാവി എസ് .ദേവ മനോഹര്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ നര്‍ക്കോട്ടിംഗ് സെല്‍ ആന്റ് ജെന്റര്‍ ജസ്റ്റീസ്
ഡി വൈ എസ് പി മനോഹരന്‍ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും , അമ്പലവയല്‍ പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ അമ്പലവയല്‍എസ്. എച്ച് . ഒ എസ്. ഐ ജെസ് വിന്‍ ജോയി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു ലോഡ്ജ് മുറിയിലെ ഡ്രസിംഗ് ടേബിളിന്റെ ഡ്രോയില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് പാക്കറ്റുകളിലായി കാണപ്പെട്ട 104.22 ഗ്രാം എം.ഡി.എം.എയും എം. ഡി . എം. എ ചെറിയ അളവുകളിലായി വില്‍പ്പന നടത്താന്‍ ഉപയോഗിക്കുന്ന 74 സിപ് ലോക്ക് കവറുകളും പ്രതികളുടെ മൊബേല്‍ ഫോണുകളും പരിശോധനയില്‍ കണ്ടെടുത്തിരുന്നു
പ്രതികളെ
സുല്‍ത്താന്‍ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി . കോടതി 14 ദിവസത്തെയ്ക്ക് പ്രതികളെ
റിമാന്റ് ചെയ്തിരുന്നു മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് കേസിലെ പ്രധാനിയായ മുഹമ്മദ് അസ്‌നുള്‍ ശാദുലി പിടി ലായത് . റിമാന്റ് റിപ്പോര്‍ട്ട് സഹിതംകോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാന്റില്‍ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കാന്‍ ഉത്തരവായിട്ടുള്ളതാണ് . പ്രതിയ്ക്ക് സമാനമായ വാണിജ്യ അളവിലുള്ള എം.ഡി.എം. എ , എക്‌സൈസ് കേസുകളും നിലവിലുണ്ട്
അഭിപ്രായങ്ങൾ (Comments)