സു.ബത്തേരി

 പൂതാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

 പൂതാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

പൂതാടി: പൂതാടി ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. ഒക്ടോബര്‍ 31 ന് ആരംഭിച്ച കേരളോത്സവത്തില്‍ വിവിധ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ബാബു അധ്യക്ഷയായ സമാപന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ ശോഭനാ ദേവി, ഒ.കെ ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ബാബു, അതുല്‍ തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ. വിനീത വാര്‍ഡംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ