പുല്‍പ്പള്ളി:ക്രിസ്തുമസിനോടനുബന്ധിച്ച് പുല്‍പ്പള്ളി മേഖലയില്‍ മാനന്തവാടി രൂപതയുടെ കീഴിലുള്ള ഇടവകകള്‍ ചേര്‍ന്ന് ക്രിസ്മസ് റാലി ഗ്ലോറിയ 2026 നടത്തുവാന്‍ തീരുമാനിച്ചു. മുള്ളന്‍കൊല്ലി ഫൊറോനയ്ക്ക് കീഴിലുള്ള മരക്കടവ്, കബനിഗിരി, സീതാമൗണ്ട്,,പാടിച്ചിറ, ശിശുമല, അമരക്കുനി, ആടിക്കൊല്ലി,ഇരുളം, പട്ടാണികൂപ്പ്, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി ടൗണ്‍, മരകാവ് എന്നീ ഇടവകകള്‍ ചേര്‍ന്നാണ് സംയുക്ത ക്രിസ്തുമസ് റാലി നടത്തുന്നത്. ഡിസംബര്‍ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുല്‍പ്പള്ളി ടൗണിലാണ് റാലി നടക്കുക. മേഖലയിലെ 12 ഇടവകകളില്‍ നിന്നായി പതിനായിരത്തോളം വിശ്വാസികള്‍ റാലിയില്‍ അണിനിരക്കും .വിവിധ പാരമ്പര്യ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, ക്രിസ്തുമസ് പപ്പമാര്‍ തുടങ്ങിയവ റാലിയില്‍ അണിനിരക്കും.
മാനന്തവാടി രൂപത ബിഷപ്പ് മാര്‍ .ജോസ് പൊരുന്നേടം റാലിയില്‍ ക്രിസ്മസ് സന്ദേശം നല്‍കും .മുള്ളന്‍കൊല്ലി പള്ളി ഹാളില്‍ ഇടവക വികാരിമാര്‍, ഇടവക പ്രതിനിധികള്‍, സന്യാസ സഭ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ റാലിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ. ജോര്‍ജ് ആലുക്ക ഉദ്ഘാടനം ചെയ്തു ഫാ.സുനില്‍ വട്ടു കുന്നേല്‍അധ്യക്ഷത വഹിച്ചു . മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു,വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി ഇ. എസ് .ബെന്നി എന്നിവര്‍ പ്രസംഗിച്ചു . സ്വാഗതസംഘം ഭാരവാഹികള്‍
ഫാ.ജോര്‍ജ് ആലുക്ക (ചെയര്‍മാന്‍), ഫാ. സുനില്‍ വട്ടുകുന്നേല്‍ ്യു(ജനറല്‍ കണ്‍വീനര്‍) ലിസി സാബു മങ്ങാട്ട് കുന്നേല്‍, ബാബു നമ്പൂടാകം, ജോഷി ചാരുവേലില്‍ (കണ്‍വീനര്‍മാര്‍ ).
സബ് കമ്മിറ്റികള്‍ ഫാ.ജെയിംസ് കുന്നത്തേട്ട്,ഫാ.മാത്യു മാടപ്പള്ളി കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ എം. സി .ബി . എസ്
അലങ്കാരം ഫാ.ജോസ് തെക്കേമുറി, ഫാ. ജെന്‍സണ്‍ .ഒ .എഫ് . എം, ഫാ.അരുണ്‍. ഒ. എഫ്. എം.
ഭക്ഷണം ഫാ. ജോഷി പുല്‍പ്പയില്‍,കെ.എല്‍. ജോണി,ജിജി പുന്നലത്തില്‍.
മേളം ഫാ.ജെയിംസ് ചമ്പക്കര, സുനില്‍ പാലമറ്റം, ജെയിംസ് മറ്റത്തില്‍ .
ലോ ആന്‍ഡ് ഓര്‍ഡര്‍ ഫാ.സണ്ണി തോട്ടപ്പള്ളി, ഫാ.ജോസ് കളപ്പുര, ഷിനു കച്ചിറയില്‍, ബ്രിജേഷ് കാട്ടാങ്കോട്ടില്‍ . പബ്ലിസിറ്റി ഫാ.റോയ് വട്ടക്കാട്ട്, സാജന്‍ മാത്യു കുടിലില്‍, ബെന്നി നിരപ്പുതൊട്ടി, ക്വയര്‍ ഫാ.സജി ഇളയിടത്ത് .
ലൈറ്റ് ആന്‍ഡ് സൗണ്ട് ഫാ. ബിജു ഉറുമ്പില്‍ . പാര്‍ക്കിംഗ് ഫാ.സജി പുഞ്ചയില്‍, ഫാ. ഷാജി ചിറപ്പുറത്ത് . ഒ. എഫ്. എം ., ഫാ.അഗസ്റ്റിന്‍ പുന്നശ്ശേരി,സജി നമ്പുടാകം, സാജു കൊല്ലപ്പള്ളി, വില്‍സണ്‍ വേഴമ്പത്തോട്ടം .
സ്‌റ്റേജ് ഫാ.ജോണി കല്ലുപുര, ഫാ.തോമസ് പള്ളത്ത് എന്നിവരെ തിരഞ്ഞെടുത്തു
ഫോട്ടോ: ഗ്ലോറിയ 2026 സ്വാഗതസംഘം രൂപീകരണ യോഗം മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ. ജോര്‍ജ് ആലുക്ക ഉദ്ഘാടനം ചെയ്യുന്നു
അഭിപ്രായങ്ങൾ (Comments)