സു.ബത്തേരി

പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തില്‍  മണ്ഡല മഹോത്സവത്തിന് കൊടിയേറി

പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തില്‍  മണ്ഡല മഹോത്സവത്തിന് കൊടിയേറി

മീനങ്ങാടി: പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മണ്ഡല മഹോത്സവത്തിന് തുലാം 30ന് കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു.നെടിയഞ്ചേരി തലച്ചില്‍, നാലപ്പാടി, കോളിക്കല്‍ എന്നീ കുന്ന് കാരണവന്‍മാരുടെയും കൂട്ടന്‍ സ്ഥാനത്തുള്ള നാരായണന്റെയും സാന്നിധ്യത്തില്‍ ആചാരാനുഷ്ഠാനങ്ങളോടെയാണ് കൊടിയേറ്റം നടന്നത്.കൊടിയേറ്റത്തോടെ ആരംഭിച്ച ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ തുടര്‍ച്ചയായ 41 ദിവസം ക്ഷേത്രത്തില്‍ മണ്ഡലകാല ചുറ്റുവിളക്ക് നടക്കും. ഡിസംബര്‍ 22, 23, 24, 25 തീയതികളില്‍ വിവിധ ആചാരപരമായ ചടങ്ങുകളോടെയും ചുറ്റുവിളക്കിനും ആറാട്ടിനും ശേഷം ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാകും.

ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി ഡോ. ഗോവിന്ദരാജിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകളും തോറ്റവും നടന്നു. ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

വരും ദിവസങ്ങളില്‍ വിവിധ ആചാരപരവും ഭക്തിനിര്‍ഭരവുമായ ചടങ്ങുകളോടെ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ആഘോഷിക്കും.

ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജേഷ് സി, മനോജ് ചന്ദനക്കാവ്, എ.പി. രാജീവന്‍, കെ.എന്‍. വേണുഗോപാല്‍, ശിവരാമന്‍, ടി.കെ. രവീന്ദ്രന്‍, സുജാത ഗോപാല്‍, ഷൈനി റിനീഷ്, പ്രേമരവി, ഷീജ രാജന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ