ബത്തേരി: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, കച്ചവടക്കാരെ സംരക്ഷിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി വഴിയോര കച്ചവടക്കാരാണ് സമരത്തില്‍ അണിനിരന്നത്. ഉപജീവനത്തിനായി വഴിയോരത്ത് കച്ചവടം നടത്തുന്ന സാധാരണ തൊഴിലാളികളെ യാതൊരു പുനരധിവാസ പദ്ധതിയുമില്ലാതെ ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സമരക്കാര്‍ പറഞ്ഞു. വഴിയോര കച്ചവടക്കാര്‍ക്ക് സാമ്പത്തിക വായ്പാ സഹായം നല്‍കുക, വെന്‍ഡിംഗ് കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കുക, ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും നല്‍കി കച്ചവടം നിയമവിധേയമാക്കുക, ഉപജീവനത്തിനായി കച്ചവടം നടത്തുന്നവര്‍ക്കെതിരായ പിഴയും ഒഴിപ്പിക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ അവസാനിപ്പിക്കുക, കച്ചവടത്തിനായി നിശ്ചിത സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു.
ധര്‍ണ എഐടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലിന്‍ ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവടക്കാര്‍ ഈ നാടിന്റെ ഭാഗമാണെന്നും അവരെ ഒഴിപ്പിച്ച് നഗരത്തെ വൃത്തിയാക്കാമെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എസ് ജി സുകുമാരന്‍ അധ്യക്ഷനായി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സജി വര്‍ഗീസ്, മണ്ഡലം സെക്രട്ടറി സജി കാവനകുടി, പി ജി സോമനാഥന്‍, സി എം സുരേഷ്, മോഹനന്‍, ലതിക ജി നായര്‍ എന്നിവര്‍ സംസാരിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ക്യാപ്ഷന്‍: സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഓഫീസിലേക്ക് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ നടത്തിയ ധര്‍ണ എഐടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലിന്‍ ഉദ്ഘാടനം ചെയ്യുന്നു
ഥീൗ ലെിേ
അഭിപ്രായങ്ങൾ (Comments)