പെരിക്കല്ലൂര്‍: പെരിക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പെണ്‍കുട്ടികള്‍ ഇനി സ്‌കൂളിലേക്ക് എത്തുക സൈക്കിള്‍ സവാരിയുമായി. ദൂരസ്ഥലങ്ങളില്‍ നിന്നും സ്‌കൂളിലേക്ക് നടന്നെത്തുന്ന പെണ്‍കുട്ടികള്‍ക്ക് യാത്ര സൗകര്യമൊരുക്കി പെരിക്കല്ലൂര്‍ സ്‌കൂള്‍ മാതൃകയാകുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള സഹായം ഉപയോഗിച്ച് സ്‌കൂളിന് ലഭ്യമായ 24 സൈക്കിളുകള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് ജി.ജി ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഡിവിഷന്‍ മെമ്പര്‍ ജിതിന്‍ കെ ആര്‍ സൈക്കിളുകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.എന്‍ ബിന്ദു സ്വാഗതം ആശംസിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജര്‍ രാഹുല്‍ രഘു, എസ്എംസി ചെയര്‍മാന്‍ ഷിജു കൊച്ചുപുരയില്‍ എം പിടിഎ പ്രസിഡണ്ട് രാജി അനീഷ്, സീനിയര്‍ അസിസ്റ്റന്റ് ഷിനോ എ.പി, സന്തോഷ് എ.ജെ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൊച്ചുത്രേസ്യ എം പി നന്ദി രേഖപ്പെടുത്തി. സ്‌കൂള്‍ സ്റ്റാഫ്, പിടിഎ എസ് എം സി, എം പി ടി എ അംഗങ്ങള്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങൾ (Comments)