സു.ബത്തേരി

 ഇരുളത്ത് സ്മാര്‍ട്ട് 40 ക്യാമ്പിന് തുടക്കമായി

 ഇരുളത്ത് സ്മാര്‍ട്ട് 40 ക്യാമ്പിന് തുടക്കമായി

ഇരുളം: കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) പദ്ധതിയുടെ ഭാഗമായി ഇരുളം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സ്മാര്‍ട്ട് 40 ക്യാമ്പിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനവും സാമൂഹിക അവബോധവും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.ഹെഡ്മിസ്ട്രസ് ഷീജ നാപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ഗിരീഷ് പി.സി. അധ്യക്ഷത വഹിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ സുലൈഖ ബഷീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കൗണ്‍സിലര്‍ ജിനി മാത്യു ആശംസകള്‍ നേര്‍ന്നു. ഒ.ആര്‍.സി നോഡല്‍ ടീച്ചര്‍ സരിത ആന്റോ നന്ദി പറഞ്ഞു.

ഒ.ആര്‍.സി റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഹംസ ടി.എം., ഡോ. ഷമീര്‍ സി.ആര്‍., ബിന്ദു എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ