സു.ബത്തേരി

കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ സംയോജിത സഹവാസ ക്യാമ്പ്  നവംബര്‍ 20, 21 തീയതികളില്‍ 

കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ സംയോജിത സഹവാസ ക്യാമ്പ്  നവംബര്‍ 20, 21 തീയതികളില്‍ 

പുല്‍പ്പള്ളി: കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ സംയോജിത സഹവാസ ക്യാമ്പ്  നവംബര്‍ 20, 21 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളും പൊതു വിദ്യാലയത്തിലെ കുട്ടികളെയും ഉള്‍ച്ചേര്‍ത്തുകൊണ്ട് രണ്ട് ദിവസത്തെ സംയോജിത സഹവാസ ക്യാമ്പാണ് നടത്തുന്നത്. കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് സംഗീതം, അഭിനയം, നിര്‍മ്മാണം, ചിത്രരചന, നാടന്‍ പാട്ട്, മാര്‍ഗ്ഗംകളി, പരിചയമുട്ട്, മാജിക് ഷോ, നൃത്തം,  ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി നടക്കും.

ക്യാമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാര്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉള്‍പ്പടെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരു പങ്കെടുക്കുമെന്ന് ഭാരവാഹികളായ ഹെഡ്മിസ്ട്രിസ് സിസ്റ്റര്‍ ആന്‍ട്രീസ,  ടി യു ഷിബു ,സിസ്റ്റര്‍ ആന്‍സ് മരിയ  സിസ്റ്റര്‍ ആന്‍സീന എന്നിവര്‍ പറഞ്ഞു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ