പാടിച്ചിറ: പാടിച്ചിറ സെന്റ് സെബാസ്റ്റിയന്‍സ് എയുപി സ്‌കൂളില്‍ ടീ സ്മാര്‍ട്ട് ചോയ്‌സിന്റെ നേതൃത്വത്തില്‍ സൈബര്‍ സെക്യൂരിറ്റി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന സ്‌ക്രീന്‍ അഡിക്ഷന്‍, ലഹരിയുപയോഗം, ഫോണ്‍ ഉപയോഗിക്കേണ്ടുന്ന മുന്‍കരുതല്‍ എന്നിവ കുട്ടികള്‍ തിരിച്ചറിയാന്‍ ഇത് സഹായകമായി.ഹെഡ് മാസ്റ്റര്‍ ബിജു മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിനോജ് പി.ജെ അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് ചോയ്‌സ് ടീം അംഗങ്ങളായ റെന്നി വെസ്ലി, കാസ്പിന്‍ ഷെല്‍ബാന്‍, ജിന്‍സ് പി. സെബാസ്റ്റ്യന്‍, ജോമോന്‍, ഷിന്റോ തോമസ്, സിസ്റ്റര്‍ ബിജി പോള്‍, സിസ്റ്റര്‍ ജെയ്‌സി, ജിഷ ജോര്‍ജ്ജ്, മെല്‍ബി സി. സാംസണ്‍, കുട്ടികളുടെ പ്രതിനിധി ഓസ്റ്റീന സോവിനൊ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.
സൈബര്‍ സെക്യൂരിറ്റി ബോധവത്ക്കരണം നടത്തി.
അഭിപ്രായങ്ങൾ (Comments)