സു.ബത്തേരി

ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം; വയനാടിന്റെ അഭിമാനമായി മൃദുല കൃഷ്ണ

ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം; വയനാടിന്റെ അഭിമാനമായി മൃദുല കൃഷ്ണ

പുല്‍പ്പള്ളി: തിരുവനന്തപുരത്ത് വെച്ച് നടന്ന ഓള്‍ കേരള സ്‌കൂള്‍സ് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ മെഡല്‍ നേട്ടവുമായി വയനാട്ടുകാരിയായ മൃദുല കൃഷ്ണ ശ്രദ്ധേയയായി. 30 മീറ്റര്‍, 40 മീറ്റര്‍ വിഭാഗങ്ങളില്‍ മത്സരിച്ചാണ് മൃദുല ഒരുപോലെ സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയത്.പൂക്കോട് ഇ.എം.ആര്‍.എസ് വിദ്യാര്‍ഥിനിയായ മൃദുല സ്‌കൂള്‍തല മത്സരത്തിലാണ് ഈ മികച്ച നേട്ടം കൈവരിച്ചത്. സംസ്ഥാനതലത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിഭാഗങ്ങളിലും സ്വര്‍ണം നേടാനായത് കായികരംഗത്തെ മൃദുലയുടെ മികവിന് തെളിവായി. പുല്‍പ്പള്ളി കുറിച്ചിപ്പറ്റ സ്വദേശികളായ മുരളി-സിന്ധു ദമ്പതികളുടെ മകളാണ് മൃദുല. സഹോദരങ്ങള്‍: മൃദുല്‍ കൃഷ്ണ, വിഥുല്‍ കൃഷ്ണ.ഇരട്ട സ്വര്‍ണ നേട്ടത്തിലൂടെ വയനാടിന്റെ കായികമേഖലയ്ക്ക് അഭിമാനമായി മാറിയ മൃദുലയ്ക്ക് അഭിനന്ദന പ്രവാഹം.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ