പനങ്കണ്ടി: ജിഎച്ച്എസ്എസ് പനങ്കണ്ടിയില്‍ എസ്പിസി വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ആരോഗ്യ ഹോസ്പ്പിറ്റലിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുജീഷ്, നഴ്‌സിംഗ് സ്റ്റാഫ് മാരായ ബിജീഷ്, ജിഷ്ണു, അമല്‍, സൈക്കോളജിസ്റ്റ് ഡോക്ടര്‍ മജീദ് കെ.സി, വാഴവറ്റ പി എച്ച് സി യിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അമാനുള്ള എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
ഹെഡ്മിസ്ട്രസ് റുബീന ആര്‍,സീനിയര്‍ അസിസ്റ്റന്റ് മിനി ഫിലിപ്പ്, സിപിഒ മാരായ സുമിത്ര പി.ബി, ജിഷ എ.ജെ, ഡി.ഐ മാരായ അനസ്.റ്റി മീരാചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൈക്കോളജിസ്റ്റായ ഡോക്ടര്‍ മജീദ് കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കുകയും ചെയ്തു.
എസ്പിസി വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി
അഭിപ്രായങ്ങൾ (Comments)