സു.ബത്തേരി

സുല്‍ത്താന്‍ ബത്തേരി ഫെസ്റ്റിവല്‍:ലോഗോ പ്രകാശനം ചെയ്തു

സുല്‍ത്താന്‍ ബത്തേരി ഫെസ്റ്റിവല്‍:ലോഗോ പ്രകാശനം ചെയ്തു

ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 18 നടക്കുന്ന സുല്‍ത്താന്‍ ബത്തേരി ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ആദിവാസി ഗോത്രസമൂഹത്തെ ഇതിവൃത്തമാക്കി വിപുലമായ സാംസ്‌കാരിക മേളയാണ് 20 ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ചുള്ളിയോട് റോഡിലെ ബൈപ്പാസിന് സമീപമുള്ള 10 ഏക്കര്‍ സ്ഥലമാണ് പ്രധാന വേദി. ജനുവരി രണ്ട്, മൂന്ന്, നാല്, തീയതികളില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലും അഞ്ചിന് നാടക ചര്‍ച്ചയും ആറ്, ഏഴ്, എട്ട് തീയതികളില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയും നടക്കും. വിവിധ അതിഥികളും സെലിബ്രിറ്റികളും പങ്കെടുക്കുന്ന കലാപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ ദസറയുടെ മാതൃകയില്‍ റോഡിന്റെ ഇരുവശങ്ങളിലും ദീപാലങ്കാരങ്ങള്‍ ഒരുക്കി നഗരത്തെ ആഘോഷവേദിയാക്കും.

നഗരസഭ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ ഖാദര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം.ജി ഇന്ദ്രജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി. സംഷാദ്, ലീലാ പല്‍പാത്ത്, കെ. ഷിഫാനത്ത്, ഷെറീന അബ്ദുള്ള, കെ.എസ് പ്രമോദ്, കൗണ്‍സിലര്‍മാരായ രാധാ രവീന്ദ്രന്‍, എം.എസ് വിശ്വനാഥന്‍, കെ. മൊയ്തു, ആസൂത്രണ സമിതി അംഗങ്ങള്‍, നഗരസഭ സെക്രട്ടറി, ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ചലച്ചിത്രമേളയുടെയും ഡയറക്ടര്‍ എം.കെ രാമദാസ്, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ