സു.ബത്തേരി

അധ്യാപകരെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും ആദരിച്ചു

അധ്യാപകരെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും ആദരിച്ചു

പുല്‍പ്പള്ളി: പുല്‍പ്പള്ളി വിജയ ഹൈസ്‌കൂളിലെ 1980 ബാച്ച് വിദ്യാര്‍ത്ഥികൂട്ടയ്മയായ 'മധുരമീ ആകലന'ത്തിന്റെ വാര്‍ഷികത്തില്‍ തങ്ങളുടെ പ്രിയ അധ്യാപകര്‍ ആയിരുന്ന വി.എന്‍ ശശിധരനെയും ഇ.കെ ജയരാജനെയും ഒപ്പം വിവാഹജീവിതത്തില്‍ മൂന്നു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ദമ്പതിമാരെയും ആദരിച്ചു. പരിപാടികള്‍ വിജയാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍പ്രിന്‍സിപ്പാള്‍ വി.എന്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.ഹയര്‍ സെക്കണ്ടറി നോര്‍ത്ത് റീജിയന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി.പി.എം മോഹന്‍ദാസ്, ഡോ.കെ പി സാജു, കെ.ജെ പോള്‍, സുജാത.കെ, ജോസഫ് കെ. എം തുടങ്ങിയവര്‍ പ്രസംഗിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ