മുണ്ടക്കൊല്ലി: മുണ്ടക്കൊല്ലി ഊരില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച പൈതൃക ഭവനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. പൈതൃക ഭവനത്തിന് ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും പുതിയ അങ്കണവാടി കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.നേന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ടി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണകുമാരി, പഞ്ചായത്ത് അംഗം എം.എസ് ഫെബിന്‍, മുന്‍ അംഗം കെ.വി ശശി, എം.എം അജയന്‍, എം.എ സുരേഷ്, കെ.ആര്‍ സാജന്‍, സി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, തസ്‌നീം, സി.പി സുനില്‍ റാം, ലില്ലി ബിജു എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)