ബത്തേരി: സുല്‍ത്താന്‍ ബത്തേരി സെന്റ്. മേരീസ് കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എ സോണ്‍ പുരുഷ വിഭാഗം ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ (പൂള്‍ ബി) ഫൈനലില്‍ ജെ.ഡി.റ്റി കോളേജ് കോഴിക്കോടിനെ പരാജയപ്പെടുത്തി സെന്റ്. മേരീസ് ബത്തേരി ചാമ്പ്യന്‍മാരായി. 9 വിക്കറ്റിന്റെ മികച്ച വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ജെ.ഡി.റ്റി പതിമൂന്ന് ഓവറില്‍ 55 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ സെന്റ്. മേരിസ് വിജയം കണ്ടു. 5 വിക്കറ്റെടുത്ത സെന്റ്. മേരിസിന്റെ ഇര്‍ഷാദാണ് കളിയിലെ താരം. വിജയികളെ സ്റ്റാഫ് കൗണ്‍സിലും മാനേജ്‌മെന്റും അഭിനന്ദിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എ സോണ്‍ പുരുഷ വിഭാഗം ക്രിക്കറ്റ് ചാമ്പ്യന്‍ഷില്‍ ബത്തേരി സെന്റ്‌മേരീസ് ചാമ്പ്യന്‍മാര്‍
അഭിപ്രായങ്ങൾ (Comments)