സു.ബത്തേരി

നവമാധ്യമ ശില്‍പ്പശാല നടത്തി

നവമാധ്യമ ശില്‍പ്പശാല നടത്തി

മീനങ്ങാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,യുവസമിതിയുടേയും വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവമാധ്യമ ശില്‍പ്പശാല സംഘടിപ്പിച്ചു. സ്‌റ്റെര്‍ക്ക് ഹാള്‍, മീനങ്ങാടിയില്‍ വച്ചായിരുന്നു ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചത്. പരിഷത്ത് ജില്ലാ പ്രസിഡന്റ് എ. ജനാര്‍ദ്ദനന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിര്‍വാഹകസമിതി അംഗം കെ എ അഭിജിത്ത്, യുവസമിതി പ്രവര്‍ത്തകന്‍ മുഹമ്മദ് സിനാന്‍ പി. എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

നവമാധ്യമ രംഗത്തെ അടിസ്ഥാന അറിവുകളും സാങ്കേതിക വിദ്യകളുടെ പ്രായോഗിക ഉപയോഗവും പരിചയപ്പെടുത്തുക എന്നതായിരുന്നു ശില്‍പശാലയുടെ ലക്ഷ്യം. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, പോസ്റ്റര്‍ നിര്‍മ്മാണം, എ.ഐ. ടൂളുകളുടെ ഉപയോഗം, ഡിജിറ്റല്‍ ഫയല്‍ നിര്‍മ്മാണം, ഫ്‌ലിപ്പ്ബുക്ക് നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ