പെരിക്കല്ലൂര്‍: പെരിക്കല്ലൂര്‍ സ്‌ക്കൂളില്‍ തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്ന എന്‍ജിഒയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഡ്രഗ്സ്സ് ആന്‍ഡ് സ്‌ക്രീന്‍ അഡിക്ഷന്‍ അവയര്‍നസ് പരിപാടി ' സ്മാര്‍ട്ട് ചോയ്‌സ് 2026 ' സംഘടിപ്പിച്ചു. അമിതമായ ഫോണ്‍, സോഷ്യല്‍ മീഡിയ, മറ്റു ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെകുറിച്ചും, സ്‌ക്രീന്‍ അഡിക്ഷനില്‍ നിന്നും എങ്ങനെ പുറത്തു കടക്കാം, ആരോഗ്യകരമായ ബന്ധങ്ങള്‍ എങ്ങനെ വളര്‍ത്താം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ക്ലാസുകള്‍ നടന്നു. എന്‍ജിഒ അംഗങ്ങളായ അക്കു ഷിനു മാത്യു, ജിന്‍സ് പി എസ്, അലറ്റ് ജോര്‍ജ് ഡേവിഡ്, ജോമറ്റ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ഷിനോ എ.പി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി രതീഷ് സി വി സ്വാഗതം ആശംസിച്ചു. മേരി സോണിയ നന്ദി പറഞ്ഞു. അധ്യാപകരായ സിന്ധു ടി കെ, മനു ഇ എം, ശംന പി എസ്, മിനു ബീരാന്‍ ദീപ പി എന്നിവര്‍ നേതൃത്വം നല്‍കി.
' സ്മാര്‍ട്ട് ചോയ്‌സ് 2026 ' സൈബര്‍ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.
അഭിപ്രായങ്ങൾ (Comments)