സു.ബത്തേരി

ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി പുതുതലമുറ വളരണം: വയനാട് ജില്ലാ കലക്ടര്‍ ; പ്രൗഢോജ്ജ്വലമായി എട്ട് സ്‌കൂളുകളിലെ എസ്.പി.സി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്

ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി പുതുതലമുറ വളരണം: വയനാട് ജില്ലാ കലക്ടര്‍ ; പ്രൗഢോജ്ജ്വലമായി എട്ട് സ്‌കൂളുകളിലെ എസ്.പി.സി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്

ബത്തേരി: ലഹരിക്കും മറ്റ് സാമൂഹിക തിന്മകള്‍ക്കും അടിമപ്പെടാതെ ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി പുതുതലമുറ വളരണമെന്ന് ജില്ലാ കലക്ടര്‍ വി. ചെല്‍സാസിനി ഐ.എ.എസ്. ബത്തേരി സര്‍വജന സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന എട്ട് സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (സംയുക്ത പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ പൗരന്മാര്‍ക്കും കടമകളും ഉത്തരവാദിത്വങ്ങളുണ്ടെങ്കിലും പലരും കടമകള്‍ മാത്രമാണ് ചെയ്യുന്നത്. സമൂഹത്തിന് വേണ്ടി ഉത്തരവാദിത്വങ്ങളും എല്ലാവരും നിര്‍വഹിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജി.വി.എച്ച്.എസ്.എസ് ബത്തേരി, ജി.എച്ച്.എസ്.എസ് കോളേരി, ജി.എം.എച്ച്.എസ്.എസ് ചീരാല്‍, ജി.എച്ച്.എസ്.എസ് മൂലങ്കാവ്, ആര്‍.ജി.എം ആര്‍.എസ്. നൂല്‍പ്പുഴ, ജി.വി.എച്ച്.എസ്.എസ് അമ്പലവയല്‍, ജി.വി.എച്ച്.എസ്.എസ് വാകേരി, ജി.എച്ച്.എസ്.എസ് മീനങ്ങാടി എന്നീ സ്‌കൂളുകളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ 20242026 വര്‍ഷത്തെ സംയുക്ത പാസിങ് ഔട്ട് പരേഡാണ് നടന്നത്. ഗ്രൗണ്ടില്‍ അച്ചടക്കത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ആവേശകരമായ കാഴ്ചയൊരുങ്ങി.  ജി.വി.എച്ച്.എസ്.എസ് വാകേരി  സ്‌കൂളിലെ  കുമാരി പി.എസ്. വൈഷ്ണപ്രിയ പരേഡ് കമാണ്ടറും
ജി.എച്ച്.എസ്.എസ് മൂലങ്കാവ്  സ്‌കൂളിലെ
കുമാരി  അല്‍ന സെക്കന്റ് ഇന്‍ കമാണ്ടറുമായി പരേഡ് നയിച്ചു. ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുള്‍ കരീം,  മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ ഖാദര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്ല, ഡിവിഷന്‍ കൗണ്‍സിലര്‍ ഷിഫാനത്ത് എന്നിവര്‍ സംസാരിച്ചു. എസ്.ഐ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് ബാന്‍ഡിന്റെ ഡ്രം ബീറ്റുകളുടെ താളത്തില്‍  കുട്ടി പോലീസുകാര്‍ ഒരേ മനസോടെ, ഒരേ ചുവടുകളുമായി പരേഡ് ഗ്രൗണ്ടില്‍ വിസ്മയം തീര്‍ത്തപ്പോള്‍ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കാണികളില്‍ ആവേശവും അഭിമാനവും ആര്‍ത്തിരമ്പി. ബത്തേരി സബ് ഡിവിഷന്‍ എ.എന്‍.ഒ ജയകുമാര്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എസ്.ഐ മാരായ പി.പി. അഖില്‍, കെ.എസ്. അജേഷ് , ബിജു, വിമല്‍ ചന്ദ്രന്‍. സന്തോഷ്, 
പ്രധാനധ്യാപകരായ സുമിത്ര പി. ഒ, ബിജി വര്‍ഗീസ്,  നിഷ കെ, ബിന്ദു രാജ്, അശോകന്‍ എം.സി,വസുമതി. യു, ലിസ.സി.എല്‍, നിയാസ് മോന്‍ സി കെ., പിടിഎ പ്രസിഡന്റുമാരായ ഷമീര്‍ മാളിക,രഞ്ജിത്ത് കെ ആര്‍,റസാക്ക് കക്കാടം, ഹാജിസ്, ബാബു എന്‍,അനീഷ് 
 തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

പ്രൊജക്റ്റ് അസിസ്റ്റന്റ് അര്‍ജുന്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ നൗഫല്‍ ഇ, സിജു സി മീന, അഞ്ജു,  മോഹന്‍ദാസ്, അഫ്‌സല്‍, സന്തോഷ്, പ്രജീഷ്, ശശി, അനുഷ, അഖില്‍ അദ്ധ്യാപകരായ സുമയ്യ, നാസര്‍, സുഭാഷ്, ജിതി,  ആധുര്യ പി.ബി,ഷൈജ ടി, ശ്രീദേവി, അമൃത, അലി അക്ബര്‍, ജസ്‌ന,  സാന്ദ്ര, ചന്ദ്രലേഖ, രാജന്‍ ജോര്‍ജ്, ശിവ രഞ്ജിനി എന്നിവരുടെയും,  നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ എട്ട് സ്‌കൂളുകളില്‍ നിന്ന് 16 പ്ലട്ടൂണുകളിലായി 352     കേഡറ്റുകളാണ് പരേഡില്‍ അണിനിരന്നത്.

 രക്ഷിതാക്കള്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, രാഷ്ട്രീയ സാമൂഹ്യരംഗത്തുള്ളവര്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി പേര്‍ പരേഡ് വീക്ഷിക്കാനെത്തി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ