സു.ബത്തേരി

ആദിവാസി തൊഴിലാളികള്‍ക്ക് മദ്യം നല്‍കി തൊഴില്‍ ചൂഷണം; മുന്‍ അബ്കാരി കേസ് പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ആദിവാസി തൊഴിലാളികള്‍ക്ക് മദ്യം നല്‍കി തൊഴില്‍ ചൂഷണം; മുന്‍ അബ്കാരി കേസ് പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ബത്തേരി: ആദിവാസി തൊഴിലാളികള്‍ക്ക് മദ്യം നല്‍കി തൊഴില്‍ ചൂഷണം നടത്തുകയും കൂലിയുടെ ഭാഗമായും മറ്റും മദ്യം വില്‍പ്പന നടത്തുകയും ചെയ്തുവന്ന കേസില്‍ മുന്‍ അബ്കാരി കേസ് പ്രതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.വടുവന്‍ചാല്‍ കോട്ടൂര്‍ സ്വദേശി തകിടിയില്‍ വീട്ടില്‍ എല്‍ദോ ടി.ജി.യെയാണ് ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2026 ഫെബ്രുവരി ഒന്നിന് െ്രെഡ ഡേ ദിനത്തില്‍ അമ്പലവയല്‍, വടുവന്‍ചാല്‍ തമിഴ്‌നാട് അതിര്‍ത്തി മേഖലയായ കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ആദിവാസി തൊഴിലാളികള്‍ക്കും മറ്റും വില്‍ക്കാനായി സൂക്ഷിച്ച മദ്യമാണ് അന്ന് കണ്ടെത്തിയത്. മദ്യവില്‍പ്പന നടത്തുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് എല്‍ദോ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു.

തമിഴ്‌നാട് അതിര്‍ത്തി മേഖലയായതിനാല്‍ എക്‌സൈസിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് പിടിയിലാകാതെ കഴിഞ്ഞിരുന്ന ഇയാളെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.

ആദിവാസി വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് മദ്യം നല്‍കി തൊഴില്‍ ചൂഷണം നടത്തിവന്നിരുന്ന ഇയാള്‍ തൊഴിലാളികള്‍ക്ക് കൂലിയായും മറ്റും മദ്യം നല്‍കിയിരുന്നതായും വില്‍പ്പന നടത്തിയിരുന്നതായും എക്‌സൈസ് അറിയിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുകേഷ് കുമാര്‍ വണ്ടിചാലില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് കുമാര്‍, രജീഷ് രായരോത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജീവന്‍ കെ.വി., അജയ് കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ അന്‍വര്‍ സാദത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ