ബത്തേരി:കേരളത്തിലെ സുറിയാനി െ്രെകസ്തവരുടെ പാരമ്പര്യകലാരൂപങ്ങളിലൊന്നായ മാര്‍ഗംകളി, പാട്ടിന്റെയും ചുവടുകളുടെയും വൃത്താകൃതിയിലുള്ള സംഘാവതരണത്തിന്റെയും പ്രത്യേകതകൊണ്ട് ശ്രദ്ധേയമാണ്. മാര്‍ഗംകളിപ്പാട്ടിന്റെ താളത്തിനൊത്ത് കൈയടിച്ചും ചുവടുകള്‍ വെച്ചും അവതരിപ്പിക്കുന്ന കലാരൂപത്തില്‍ ഓരോ അംഗത്തിന്റെയും ഏകോപനവും താളബോധവും ഒരുപോലെ പ്രധാനമാ കലാപരിശീലന രംഗത്ത് 38 വര്‍ഷത്തെ പാരമ്പര്യവുമായി അസംപ്ഷന്‍ ഹൈസ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി. എച്ച്.എസ് വിഭാഗത്തിലെ വിദ്യാര്‍ഥിനികള്‍ കലോത്സവ വേദിയില്‍ അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍ക്ക് പിന്നില്‍ വര്‍ഷങ്ങളായുള്ള പരിശീലനവും കൂട്ടായ പരിശ്രമവുമുണ്ട്.കഴിഞ്ഞ 38 വര്‍ഷമായി സെബാസ്റ്റ്യന്‍ സാറാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. കലാരംഗത്തോടുള്ള താല്‍പര്യം വളര്‍ത്തുന്നതിനൊപ്പം വേദിയില്‍ ആത്മവിശ്വാസത്തോടെ പ്രകടനം നടത്താനുള്ള പരിശീലനവും അദ്ദേഹം നല്‍കിവരുന്നു. വര്‍ഷങ്ങളായുള്ള അനുഭവസമ്പത്തും സമര്‍പ്പണവുമാണ് വിദ്യാര്‍ഥികളുടെ പ്രകടനങ്ങള്‍ക്ക് കരുത്താകുന്നത്.
ലക്ഷ്മി അനില്‍കുമാര്‍, അരുണിമ, അനഹിത, ശ്രീമയി, അയ്‌ലിന്‍ റോയ്, ആഞ്ചലിന്‍ മരിയ ഷിബു, ശിവന്യ എന്നിവരാണ് എച്ച്.എസ് വിഭാഗത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് എത്തുന്ന വിദ്യാര്‍ഥിനികള്‍.
പരിശീലകന്റെ നേതൃത്വത്തില്‍ കൃത്യമായ പരിശീലനത്തിലൂടെയും നിരന്തരമായ പരിശ്രമത്തിലൂടെയുമാണ് സംഘം മത്സരത്തിനായി ഒരുങ്ങിയത്.
വിദ്യാര്‍ഥികളുടെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനൊപ്പം കലാരംഗത്ത് പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിലും സെബാസ്റ്റ്യന്‍ സാറിന്റെ ദീര്‍ഘകാല പരിശീലനത്തിന് വലിയ പങ്കുണ്ട്.
അഭിപ്രായങ്ങൾ (Comments)