സു.ബത്തേരി

ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേട്ടത്തില്‍ സുദര്‍ശന രാജന്‍

ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേട്ടത്തില്‍ സുദര്‍ശന രാജന്‍

ബത്തേരി: ഉത്തര്‍പ്രദേശില്‍ വച്ച് നടന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് എം.എ വിദ്യാര്‍ത്ഥിനി സുദര്‍ശന രാജന്‍ ഇടത് കയ്യില്‍ സ്വര്‍ണ്ണവും വലത് കയ്യില്‍ വെള്ളിയും കരസ്ഥമാക്കി. ഇത്  രണ്ടാം തവണയാണ് സുദര്‍ശന ദേശീയ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേട്ടം കരസ്ഥമാക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മത്സരിച്ച സുദര്‍ശന കഴിഞ്ഞ മാസം നടന്ന  വേള്‍ഡ് പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിരുന്നു. മുള്ളന്‍കൊല്ലി സ്വദേശിയായ സുദര്‍ശന പുഷ്പകത്ത് രാജന്റെയും പുഷ്പകുമാരി യുടെയും  മകളാണ്. ലോക താരവും ജില്ലാ പഞ്ചഗുസ്തി അസ്സോ. സെക്രട്ടറിയുമായ നവീന്‍ പോളാണ് സുദര്‍ശനയുടെ പരിശീലകന്‍.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ