ബത്തേരി: കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് വയനാടിന്റെ ആഭിമുഖ്യത്തില്‍ മാര്‍ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷനിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ ഭരണഘടനാ ദിനത്തില്‍ യുവസംവാദ് സംഘടിപ്പിച്ചു. പദ്മശ്രീ പുരസ്‌കാര ജേതാവ് ഡോ.ധനഞ്ജയ് ദിവാകര്‍ സഗ്‌ദേവ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പി സി ചിത്തിര അധ്യക്ഷയായി. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സ്‌റ്റെഫി ആന്‍ ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തി. അഖില്‍ കെ പവിത്രന്‍ വികസിത് ഭാരത് @2047 എന്ന വിഷയത്തില്‍ അവതരണം നടത്തി.
എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. കെ കെ രജീഷ് കുമാര്‍, മേരാ യുവ ഭാരത് സ്റ്റാഫ് കെ എ അഭിജിത്ത്, നാഷണല്‍ യൂത്ത് വോളന്റിയര്‍മാരായ എം ആര്‍ രാഹുല്‍ രാജ്, ടി ടി അശ്വിന്‍ ജോസഫ്, ടി ബി ഷിബിന്‍, വി എസ് അഭിനന്ദ്, എന്‍ എസ് എസ് വോളന്റിയര്‍ ലീഡര്‍ അജയ് വി പണിക്കര്‍, അഞ്ജന ദിനേശ്, ട്രെബിന്‍, സുഫ്രിയ എന്നിവര്‍ സംസാരിച്ചു. ഭരണഘടനാ ആമുഖ വായനയും പരിപാടിയുടെ ഭാഗമായി നടത്തി.
അഭിപ്രായങ്ങൾ (Comments)