ബീനാച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക കലാമേളയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖയുടെ 18ാമത് സംസ്ഥാന കലാമേളക്ക് ഒരുക്കങ്ങളാരംഭിച്ചു. ബീനാച്ചി നൂറുല്‍ ഇസ് ലാം തഹ് ഫീളുല്‍ ഖുര്‍ആന്‍ കോളേജാണ് മുസാബഖ കലാ മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. കോളേജിനോട് ചേര്‍ന്നുള്ള പതിനെട്ട് ഏക്കര്‍ ഭൂമിയില്‍ മെയിന്‍ വേദിയുടെ പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മം നടത്തി കഴിഞ്ഞ ദിവസം ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇദം പ്രഥമമായി വയനാട്ടിലെത്തുന്ന കലാമേളയെ ഊഷ്മളമായി വരവേല്‍ക്കാന്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് 18 റെയ്ഞ്ച് കമ്മിറ്റികളും മഹല്ല് , മദ്‌റസാ കമ്മിറ്റികളും സംഘാടക സമിതിയും നടത്തി കൊണ്ടിരിക്കുന്നത്. നഗരിയില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ വി. ഉസ്മാന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ട്രഷററും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി , സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി എന്നിവര്‍ ചേര്‍ന്ന് കാല്‍ നാട്ടല്‍ കര്‍മംനിര്‍വഹിച്ചു.
സംഘാടക സമിതി ഭാരവാഹികളായ കെ.ഉമര്‍ ഫൈസി, കെ കെ ബശീര്‍ ബീനാച്ചി, യു. എ മുഹമ്മദലി ഹാജി , കെ.എ നാസര്‍ മൗലവി , മുബാറകലി മിസ്ബാഹി , സി.എച്ച് അലി ദാരിമി, പി. സൈനുല്‍ ആബിദ് ദാരിമി, അബ്ദുല്‍ മജീദ് അന്‍സ്വരി, അബ്ദു റസാഖ് ദാരിമി, പി. സുബൈര്‍ ഹാജി, ഹാരിസ് ബനാന സംബന്ധിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കെ.ടി ഹുസൈന്‍ കുട്ടി മൗലവി നന്ദിയും പറഞ്ഞു
പടം
18ാമത് സംസ്ഥാന മുസാബഖ കലാമേളക്ക് വേദിയാവുന്ന ബീനാച്ചിയില്‍ പന്തല്‍ കാല്‍ നാട്ടല്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമിയും സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി യും നിര്‍വഹിക്കുന്നു
അഭിപ്രായങ്ങൾ (Comments)