കൽപ്പറ്റ

ഇ മാലിന്യമുക്ത വയനാട്: ഉപയോഗ ശൂന്യമായ ഇ മാലിന്യങ്ങള്‍ കൈമാറാം

 ഇ മാലിന്യമുക്ത വയനാട്: ഉപയോഗ ശൂന്യമായ ഇ മാലിന്യങ്ങള്‍ കൈമാറാം

കല്‍പ്പറ്റ:  ഇ മാലിന്യമുക്ത വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശേഖരണം നടത്തിയിട്ടും വീടുകളിലും സ്ഥാപനങ്ങളിലും ഇനിയും ബാക്കിയുള്ള ഇമാലിന്യങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറാമെന്ന് ജില്ലാ ശുചിത്വമിഷന്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇമാലിന്യങ്ങള്‍ ഏല്‍പ്പിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി സിവില്‍ സ്‌റ്റേഷനില്‍ ക്ലീന്‍ കേരളം കമ്പനി പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിലും സാധനങ്ങള്‍ എത്തിക്കാം.നേരിട്ട് എത്തിക്കാന്‍ കഴിയാത്തവര്‍ക്ക് ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിച്ചാല്‍ അധികൃതര്‍ നേരിട്ടെത്തി ഇമാലിന്യങ്ങള്‍ ശേഖരിക്കുകയും അംഗീകൃത സംവിധാനങ്ങളിലൂടെ ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്യും. കണ്‍ട്രോള്‍ റൂം  ഫോണ്‍: 80784 09770

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ