എടവക: മാനന്തവാടി-കല്ലോടി റോഡില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ചുണ്ടമുക്ക് 2/4 ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ റൂട്ടില്‍ തുടര്‍ച്ചയായി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഇന്നലെ 12 വയസ്സുകാരി അതിദാരുണമായി മരണപ്പെട്ട സംഭവവും പ്രദേശത്തെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധമായ െ്രെഡവിങ്ങും മൂലം ഇനിയും ജീവനുകള്‍ പൊലിയാതിരിക്കാന്‍ ഈ മേഖലകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ അടിയന്തരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് സ്വാലിഹ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം,സെക്രട്ടറി സൈനുദ്ധീന്‍, ബ്രാഞ്ച് സെക്രട്ടറി സഹീര്‍ സി.പി, വൈസ് പ്രസിഡന്റ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
മാനന്തവാടി-കല്ലോടി റോഡിലെ മരണപ്പാച്ചിലിന് പൂട്ടിടണം: എസ്.ഡി.പി.ഐ
അഭിപ്രായങ്ങൾ (Comments)