OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 1056 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57;187 പേര്‍ രോഗമുക്തി നേടി; 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. 

  • Mananthavadi
06 May 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (6.05.21) 1056 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 187 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57 ആണ്. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45071 ആയി. 32202 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 11638 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 10770 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

നെന്മേനി 125, കല്‍പ്പറ്റ 74, പനമരം 70, ബത്തേരി  62, അമ്പലവയല്‍ 60, മുട്ടില്‍ 57, മീനങ്ങാടി 56, പൂതാടി 52, മേപ്പാടി 45, മാനന്തവാടി 44, മുള്ളന്‍ കൊല്ലി 42, തവിഞ്ഞാല്‍ 39, ഇടവക 37, വെള്ളമുണ്ട 34, നൂല്‍പുഴ 30, കണിയാമ്പാറ്റ 29, പുല്‍പള്ളി 26, പൊഴുതന, വൈത്തിരി  24 വീതം, പടിഞ്ഞാറത്തറ 20, മൂപ്പൈനാട്, തരിയോട്, തൊണ്ടര്‍നാട് 18 വീതം, തിരുനെല്ലി, കോട്ടത്തറ 13 വീതം,  വെങ്ങപ്പള്ളി 9 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

 ഇംഗ്ലണ്ടില്‍ നിന്ന് വന്ന പനമരം സ്വദേശി, മാഹിയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന  മാനന്തവാടി, നൂല്‍പ്പുഴ, പൂതാടി, തവിഞ്ഞാല്‍  സ്വദേശികളായ രണ്ട് പേര്‍ വീതം, അമ്പലവയല്‍, എടവക, കല്‍പ്പറ്റ, കണിയാമ്പറ്റ,  മുട്ടില്‍, പുല്‍പ്പള്ളി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് വിദേശ രാജ്യത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.

 187 പേര്‍ക്ക് രോഗമുക്തി

മേപ്പാടി, ബത്തേരി എട്ടു പേര്‍ വീതം, മുട്ടില്‍ 7, കല്‍പ്പറ്റ, പടിഞ്ഞാറത്തറ 6 വീതം, അമ്പലവയല്‍  കണിയാമ്പറ്റ, പുല്‍പ്പള്ളി  അഞ്ച് വീതം, വൈത്തിരി, പൂതാടി 4 വീതം, മീനങ്ങാടി , നെന്മേനി, പനമരം, പൊഴുതന മൂന്ന് വീതം, മുള്ളന്‍കൊല്ലി, നൂല്‍പുഴ, തിരുനെല്ലി, തൊണ്ടര്‍നാട് രണ്ടു വീതം, എടവക, കോട്ടത്തറ, മാനന്തവാടി, തരിയോട്, തവിഞ്ഞാല്‍, വെള്ളമുണ്ട, വേങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, 3 കണ്ണൂര്‍ സ്വദേശികളും, മലപ്പുറം, മാഹി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 97 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

 2780 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (6.05.21) പുതുതായി നിരീക്ഷണത്തിലായത് 2780 പേരാണ്. 1738 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 31662 പേര്‍. ഇന്ന് പുതുതായി 158 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2669 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 395037 സാമ്പിളുകളില്‍  381072 പേരുടെ ഫലം ലഭിച്ചു. ഇതില്‍  336001 നെഗറ്റീവും 45071 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




johnansaz   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
  • അബ്കാരി കേസടക്കംവിവിധ കേസുകളിലെ പ്രതിക്ക്‌യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കി;തീരുമാനം വിവാദമാകുന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show