OPEN NEWSER

Sunday 27. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ വിശ്വാസികള്‍

  • S.Batheri
02 Apr 2021

പുല്‍പ്പള്ളി: ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കാല്‍വരിയിലെ കുരിശുമരണത്തിന്റെയും ഓര്‍മ്മപുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിച്ചു. ഉയിര്‍ത്തെഴുന്നേല്‍പ്പിന് തൊട്ടുമുമ്പുള്ള ഈ ദിനം വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനാപൂര്‍വമാണ് ആചരിക്കുന്നത്. മനുഷ്യനായി പിറന്ന ദൈവപുത്രന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കിയായിരുന്നു ദേവാലയങ്ങളില്‍ ദു:ഖവെള്ളി ശുശ്രൂഷകള്‍ നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു ദേവാലയങ്ങളില്‍ തിരുകര്‍മ്മങ്ങള്‍ നടന്നത്. ചടങ്ങിനോടനുബന്ധിച്ച് കുരിശിന്റെ വഴിയിലും നിരവധി വിശ്വാസികളാണ് പങ്കുചേര്‍ന്നത്. 

തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ദു:ഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്കു  ഫാ.ഫിലിപ്പ് ചാക്കോ അരത്തമ്മാം മുട്ടിലും പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സിംഹാസന ദേവാലയത്തില്‍ ഫാ. യല്‍ദോ ചീരകത്തോട്ടത്തിലും, ഫാ. യല്‍ദോ കുരന്‍ താഴത്തുപറമ്പിലും ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയില്‍ ഫാ. യല്‍ദോ അമ്പഴത്തിനാംകുടിലും 'പട്ടാണിക്കുപ്പ് സെന്റ് മേരീസ് യാക്കോബായ സിംഹാസന പളളിയില്‍ ഫാ. ബേസില്‍ വട്ടപ്പറമ്പിലും,ശശിമല സെന്റ് മേരീസ് മലങ്കര പള്ളിയില്‍ ഫാ.ജോര്‍ജ് ആലുമൂട്ടിലും കബനി ഗിരി സെന്റ് മേരീസ് പള്ളിയില്‍ ഫാ.തോമസ് പൊന്‍ തൊട്ടിയിലും ആടി കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഫാ.പോള്‍ എടയകൊണ്ടാട്ടും പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഫാ.ജയ് സ്പൂതക്കുഴിയും പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ ഫാ.ജോര്‍ജ് ആലൂക്കയും മരകാവ് സെന്റ് തോമസ് ദേവാലയത്തില്‍ ഫാ.സജി പുതുകുളങ്ങരയും മുള്ളന്‍കൊല്ലി സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ.ജോസ് തേക്ക നാടിയും പട്ടാണി കൂപ്പ് ഉണ്ണീ ശോ പള്ളിയില്‍ ഫാ.സി ബിച്ചന്‍ ചേലയ്ക്ക് പ്പള്ളിയും മരക്കടവ് സെന്റ് ജോസഫ് പള്ളിയില്‍ ഫാ.സാന്റാ അമ്പലത്തറയും അമരക്കുനി സെന്റ് ജൂഡ് പള്ളിയില്‍ ഫാ.തോമസ് ഒറ്റപ്ലാക്കിലും ദു:ഖവെള്ളി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഉപതെരഞ്ഞെടുപ്പ് നാളെ: രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും
  • വയനാട് ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
  • രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, വിദേശത്തു നിന്നെത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.
  • വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത കരാര്‍ പുനസ്ഥാപിക്കണം: വി.എ നാരായണന്‍
  • വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
  • റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
  • പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു.
  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show