OPEN NEWSER

Sunday 20. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം നിരോധിച്ചു;മെയ് 31വരെയാണ് നിരോധനം 

  • Kalpetta
23 Feb 2018

ജില്ലയില്‍ കുഴല്‍ക്കിണറുകള്‍ സ്വകാര്യ കുഴല്‍ക്കിണര്‍നിര്‍മാതാക്കള്‍ കുഴിക്കുന്നത് മെയ് 31വരെ   നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാനുമായ  എസ്.സുഹാസ് ഉത്തരവായി. ഈ വര്‍ഷത്തെ വരള്‍ച്ചാ സ്ഥിതി വിവരകണക്കുകള്‍ അവലോകനം ചെയ്തതില്‍ നിന്ന് സ്ഥിതിഗതികള്‍ ഗുരുതരമായിരിക്കുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വരള്‍ച്ചാ ദുരിതാശ്വാസത്തിനും ദുരന്തം തടയുന്നതിന്റെയും ഭാഗമായാണ് നടപടി. ഭൂഗര്‍ഭ ജല വകുപ്പ് യഥാവിധം സര്‍വേ നടത്തി അംഗീകരിക്കുന്ന ഇടങ്ങളില്‍ ഭൂഗര്‍ഭ ജല വകുപ്പ് നേരിട്ട് കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് തടസ്സമില്ല. എന്നാല്‍ അപ്രകാരം കുഴല്‍ക്കിണര്‍ കുഴിക്കുന്നത് പ്രദേശത്തെ വരള്‍ച്ചാ സാധ്യത വര്‍ധിപ്പിക്കില്ല എന്ന് ശാസ്ത്രീയമായി ഉറപ്പാക്കിയ ശേഷം മാത്രമേ ഭൂഗര്‍ഭ ജല വകുപ്പ് നിര്‍മാണം നടത്താവൂ. 

കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍/കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പ്രകാരം കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ഭൂജല വകുപ്പ് നേരിട്ട് സര്‍വേ നടത്തി കുഴിക്കുന്ന കുഴല്‍ക്കറുകള്‍ക്ക് മാത്രമായി മെയ് 31 വരെ പരിമിതപ്പെടുത്തി ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

സ്വകാര്യ കുഴല്‍ക്കിണര്‍ നിര്‍മാതാക്കള്‍ മെയ് 31 വരെ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നില്ലെന്ന് തഹസില്‍ദാര്‍, ഭൂജല വകുപ്പ് ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണം.കുഴല്‍ക്കിണര്‍ നിര്‍മാണത്തിനായി ഭൂജലവകുപ്പിന്റെ സര്‍വേയോ അനുമതിയോ ലഭിക്കുന്നതിനുള്ള അപേക്ഷ നേരിട്ട് ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ് മീനങ്ങാടി എന്ന വിലാസത്തില്‍ അയയ്ക്കുകയും ഭൂജല വകുപ്പ് ഓഫീസര്‍ ആവശ്യമായ ശാസ്ത്രീയ പരിശോധനകള്‍ ഓഫീസ് തലത്തില്‍ തന്നെ നടത്തി അപേക്ഷകളില്‍ തീര്‍പ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മാസവും പുതുതായി ഭൂജല വകുപ്പ് മുഖേന എത്ര കുഴല്‍ക്കിണര്‍ കുഴിച്ചു എന്നത് സംബന്ധിച്ച ക്രോഡീകരിച്ച റിപ്പോര്‍ട്ട് അതത് മാസം അഞ്ചാം തിയതിക്ക് മുമ്പായി അതോറിട്ടിയ്ക്ക് ലഭ്യമാക്കണം.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
  • കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മന്ത്രി ടി. സിദ്ദിഖ്
  • വനം വകുപ്പില്‍ ജില്ലാതല കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍;വന്യമൃഗ ആക്രമണ ഇരകള്‍ക്കുള്ള പെന്‍ഷന്‍ പരിഗണനയില്‍
  • അന്താരാഷ്ട്ര കാപ്പി ദിനാചരണം; സംസ്ഥാനതല ആഘോഷം കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരിച്ചു
  • വയനാട്ടില്‍ സെപ്റ്റംബര്‍ ചൂട് കൂടുന്നു; 30°C കടന്ന് തുടര്‍ച്ചയായ ഏഴ് ദിവസം
  • പോലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം; ഒളിവിലുള്ള പോലീസുകാരന്റെ കാര്‍ കണ്ടെത്തി
  • ബത്തേരി സ്‌റ്റേഷനിലെ 22 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show