OPEN NEWSER

Monday 16. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുനരധിവാസത്തിന് 2000 കോടി കേന്ദ്ര സഹായം തേടും: മന്ത്രിസഭാ ഉപസമിതി; ക്യാമ്പുകളിലുള്ളവരെ ഉടന്‍ വീടുകളിലേക്ക് മാറ്റും

  • Kalpetta
09 Aug 2024

കല്‍പ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ 125 ഓളം വീടുകള്‍ ഇതിനായി കണ്ടെത്തി. ഉടന്‍ താമസമാക്കാന്‍ കഴിയുംവിധത്തില്‍ ഇവയില്‍ പലതും തയ്യാറാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയാലുടന്‍ താമസത്തിനായി നല്‍കും. വീടുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമായ ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്നതിനായി ഇടപെടുന്നതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

വയനാട് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോട് അടിയന്തര പുനരധിവാസത്തിന് തുക ആവശ്യപ്പെട്ടിട്ടുണ്ട്. പുനര്‍നിര്‍മാണത്തിന് മാത്രം 2000 കോടിയാണ് ആവശ്യപ്പെട്ടത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. കുറഞ്ഞത് 90 ദിവസം ഇതിനാവശ്യമായി വരും. നിലവില്‍ ക്യാമ്പുകള്‍ തുടരും. ദുരന്ത ബാധിതര്‍ക്ക് സമാശ്വാസ തുക അടിയന്തരമായി നല്‍കേണ്ടതുണ്ട്. പണമിടപാട് സ്ഥാപനങ്ങള്‍ ദുരന്തബാധിതരുടെ വായ്പാ തിരിച്ചടവിനായി സമീപിക്കുന്നതില്‍ സര്‍ക്കാരിന് കര്‍ക്കശ നിലപാടാണുള്ളത്. വായ്പാ തിരിച്ചടവില്‍ ഇളവ് പ്രഖ്യാപിക്കണമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ഇതുവരെ 226 മരണം സ്ഥിരീകരിച്ചു. 403 ശരീരഭാഗങ്ങള്‍ കണ്ടെത്തി. 133 പേരെയാണ് കാണാതായത്. ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും വെള്ളിയാഴ്ച സംസ്‌കരിച്ചു. 90 ഡി.എന്‍.എ സാമ്പിളുകള്‍ കൂടി ശേഖരിച്ചു. പരിശോധനകള്‍ക്കായി 126 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. 78 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ജനകീയ തെരച്ചില്‍ ഞായറാഴ്ചയും തുടരും. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാകും തെരച്ചില്‍. ആരെയും നിര്‍ബന്ധിക്കില്ല. പ്രാദേശിക ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ തെരച്ചിലില്‍ വിലപ്പെട്ടതാണ്. തെരച്ചില്‍ എത്ര ദിവസം കൂടി എന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘ്രശീയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




rKJhfzdlbx   09-Aug-2024

jcotnlduwxRa


LATEST NEWS

  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനം നാളെ
  • സങ്കീര്‍ണമായ രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമാക്കി ലിയോ മെട്രോ ആശുപത്രി.
  • മാരകായുധം കൊണ്ട് യുവാവിനെ പരിക്കേല്‍പ്പിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടി.
  • ചെളിക്കുളമായി റോഡ്; പരാതിയുമായി നാട്ടുകാര്‍
  • ഓണ്‍ലൈന്‍ ട്രെഡിങ് വഴി ലാഭം നേടാമെന്ന് വാഗ്ദാനം നല്‍കി 13 ലക്ഷം രൂപ തട്ടിയ കേസില്‍ ഒഡിഷ സ്വദേശി പിടിയില്‍
  • ഓസ്‌ട്രേലിയന്‍ പോലീസ് ഫോഴ്‌സില്‍ വയനാട് സ്വദേശിക്ക് നിയമനം
  • ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വമേറെയെന്ന് പ്രിയങ്കാഗാന്ധി എം പി
  • സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • വീണ്ടും തെരുവ് നായയുടെ ആക്രമണം; വയോധികന് കടിയേറ്റു
  • വാഹനാപകടത്തില്‍ വയോധിക മരിച്ച സംഭവം; മനപൂര്‍വ്വമായ നരഹത്യയെന്ന് തെളിഞ്ഞു; 4 പേര്‍ കൂടി അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show