OPEN NEWSER

Sunday 04. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുതിയ അധ്യയനവര്‍ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസം; ഒരുക്കം 2023 സംഘടിപ്പിച്ചു

  • Kalpetta
26 May 2023

കല്‍പ്പറ്റ: വയനാട് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഗുണമേന്മയും കാര്യക്ഷമതയുമുള്ള വിദ്യാഭ്യാസം  ഉറപ്പാക്കുന്നതിനായിയുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി  ഒരുക്കം 2023 - 24 സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച് .എസ്. എസ് ജൂബിലി ഹാളില്‍ വച്ച് നടന്ന പരിപാടി  ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന അടിസ്ഥാന യൂണിറ്റ് വിദ്യാലയമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് വിദ്യഭ്യാസ മേഖലയില്‍ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികള്‍ അഭിനന്ദാര്‍ഹമായ വിജയമാണ് നേടിയെതെന്നും കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു.

കഴിഞ്ഞവര്‍ഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഓടപ്പളം ഗവ. ഹൈസ്‌കൂളിനെയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിദ്യാലയങ്ങളെയും അനുമോദിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഔദ്യോഗിക സേവനത്തില്‍ നിന്നും വിരമിക്കുന്ന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള യാത്രയയപ്പും നടന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ ശശിപ്രഭ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി. കെ ബാലഗംഗാധരന്‍, സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബ്രഹാം, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി. മോഹനന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. മുഹമ്മദലി എന്നീ ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രയപ്പാണ് നടന്നത്.

 

വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്,  സമഗ്ര ശിക്ഷ ഡി. പി. സി വി.അനില്‍കുമാര്‍,  ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍ ഡയറ്റ് സീനിയര്‍ ലക്ച്ചര്‍ സജി എം. ഓ തുടങ്ങിയവര്‍ സംസാരിച്ചു. വകുപ്പ് ജീവനക്കാര്‍, പ്രധാന അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മദ്യലഹരിയില്‍ തര്‍ക്കം;യുവാവിന് വെട്ടേറ്റു
  • പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
  • കെപിസിസി ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ്; ദ്വിദിന ക്യാമ്പ് ജനുവരി 4,5 ന് വയനാട്ടില്‍ നടക്കും
  • ചന്ദന കേസിലെ പ്രതികളെ അതിസാഹസിയമായി പിടികൂടി
  • കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടി
  • അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു:മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
  • നിയമസഭ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ
  • വാഹനാപകടം: യുവാവ് മരിച്ചു
  • മന്തട്ടിക്കുന്നിലെ വീട്ടില്‍ നിന്നും എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായ സംഭവം; ലഹരി നല്‍കിയയാള്‍ പിടിയില്‍
  • മധ്യവയസ്‌ക്കന്റെ കൊലപാതകം; ബന്ധു അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show