OPEN NEWSER

Thursday 28. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തീകരണം;ജില്ലയില്‍ മെഗാവാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമായി;ഗോത്ര മേഖലയിലെ സമ്പൂര്‍ണ്ണ കുത്തിവെപ്പ് ലക്ഷ്യം;ആദ്യ ദിനം 4196 പേര്‍ കുത്തിവെപ്പെടുത്തു;നാളെയും (28.1.22) ക്യ

  • Kalpetta
27 Jan 2022

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരണത്തിന്റെ ഭാഗമായുള്ള മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി. ജില്ലയിലെ  തദ്ദേശ സ്ഥാപനപരിധിയിലെ 43 കേന്ദ്രങ്ങളില്‍ ഇന്ന്  നടന്ന പ്രത്യേക ക്യാമ്പുകളില്‍ വൈകീട്ട് അഞ്ച് വരെ 4196 പേര്‍ വാക്‌സിനെടുത്തു. പതിനെട്ട് വയസ്സിന് മുകളിലുള്ള 2275 പേരും പതിനഞ്ചിനും 17 നും ഇടയിലുള്ള 849 പേരും വാക്‌സിന്‍ സ്വീകരിച്ചു. 1072 പേരാണ് മുന്‍കരുതല്‍ വാക്‌സിനെടുത്തത്.  വെള്ളിയാഴ്ച നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കും. ഇതോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരണ ജില്ലയെന്ന ലക്ഷ്യത്തില്‍ വയനാട് ഇടം തേടും. അമ്പലവയല്‍ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നത്. അമ്പലവയല്‍ ഇതിനകം വാക്‌സിനേഷന്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. 

പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തീയാക്കുക എന്നത് കൂടിയാണ് മെഗാവാക്‌സിനേഷന്‍  യജ്ഞത്തിന്റെ മുഖ്യ ലക്ഷ്യം. 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, വിവിധ കാരണങ്ങളാല്‍ ആദ്യ ഡോസ് സ്വീകരിക്കാത്തവര്‍, രണ്ടാം ഡോസ് എടുക്കാത്തവര്‍, ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുള്ളവര്‍ എന്നിവര്‍ക്കെല്ലാം ക്യാമ്പുകളിലെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍  സൗകര്യം ഒരുക്കിയിരുന്നു. തദ്ദേശ സ്ഥാപന അധികൃതര്‍,  വാര്‍ഡ് അംഗങ്ങള്‍, െ്രെടബല്‍ പ്രൊമോട്ടര്‍മാര്‍, സ്‌കൂള്‍ കോളേജ് അധ്യാപകര്‍, ആശ വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ്  ആദിവാസി മേഖലയിലുള്ളവരെ ക്യാമ്പുകളില്‍ എത്തിക്കുന്നത്.  7500 ആളുകള്‍ക്കാണ് ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റര്‍ ഡോസ് എന്നിവ പ്രത്യേക വാക്‌സിനേഷന്‍  ക്യമ്പിലൂടെ  നല്‍കാന്‍ ലക്ഷ്യമിടുന്നത്.  പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നും ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് വാഹന സൗകര്യം ഒരുക്കുന്നുണ്ട്. കാക്കവയല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ കളക്ടര്‍ എ.ഗീത സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.  മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയാണ് ജില്ലയില്‍  വാക്‌സിനേഷന്‍ യജ്ഞം ഏകോപിക്കുന്നത്. ജില്ലയില്‍ 75 കേന്ദ്രങ്ങളാണ് രണ്ടു ദിവസമായി നടക്കുന്ന മെഗാവാക്‌സിനേഷനായി ഒരുക്കിയത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show