OPEN NEWSER

Wednesday 19. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന്  322 പേര്‍ക്ക് കൂടി കോവിഡ് ;179 പേര്‍ക്ക് രോഗമുക്തി; 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  • Mananthavadi
20 Jan 2021

മാന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (20.1.21) 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 319  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20881 ആയി. 17588 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 129 മരണം. നിലവില്‍ 3164 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2362 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

എടവക സ്വദേശികള്‍ 34, മാനന്തവാടി 29, വെള്ളമുണ്ട 27, മേപ്പാടി 26, മീനങ്ങാടി 25, നെന്മേനി 24, തവിഞ്ഞാല്‍ 19, പനമരം 17, തരിയോട് 13,  പൂതാടി, കല്‍പ്പറ്റ, ബത്തേരി 12 പേര്‍ വീതം, മൂപ്പൈനാട്, പൊഴുതന 11 പേര്‍ വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ 9 പേര്‍ വീതം, വൈത്തിരി 7, മുട്ടില്‍ 6, കണിയാമ്പറ്റ 5, വെങ്ങപ്പള്ളി 4, തിരുനെല്ലി 3, പുല്‍പള്ളി, അമ്പലവയല്‍ 2 പേര്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബായില്‍ നിന്നും വന്ന നൂല്‍പ്പുഴ സ്വദേശിക്കും രണ്ട് മേപ്പാടി സ്വദേശി കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

 179 പേര്‍ക്ക് രോഗമുക്തി

മാനന്തവാടി സ്വദേശികള്‍ 4, പടിഞ്ഞാറത്തറ 3, നെന്മേനി 2, കണിയാമ്പറ്റ, മീനങ്ങാടി, ബത്തേരി, അമ്പലവയല്‍, എടവക, മേപ്പാടി, പൊഴുതന, തവിഞ്ഞാല്‍, മുള്ളന്‍കൊല്ലി, വെള്ളമുണ്ട, പൂതാടി സ്വദേശികളായ ഓരോരുത്തരും രണ്ട് തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലുള്ള 157 പേരുമാണ് രോഗമുക്തി നേടിയത്. 

 562 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.1.21) പുതുതായി നിരീക്ഷണത്തിലായത് 562 പേരാണ്. 750 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8707 പേര്‍. ഇന്ന് വന്ന 70 പേര്‍ ഉള്‍പ്പെടെ 383 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2042 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 239703 സാമ്പിളുകളില്‍ 236315 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 215434 നെഗറ്റീവും 20881 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓപ്പറേഷന്‍ തണ്ടര്‍: സ്പാ സെന്ററുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന: യുവാവ് അറസ്റ്റില്‍
  • ശ്രീറാം ലോണ്‍ തട്ടിപ്പ്; കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി യുവമോര്‍ച്ച
  • റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ; ജില്ലാതല യോഗം ചേര്‍ന്നു
  • കാട്ടാനയെ വനത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
  • മാനന്തവാടിയില്‍ മാല കവര്‍ച്ചാശ്രമം; വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു
  • മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍
  • ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍
  • കൃഷിനാശം ധനസഹായം, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show