OPEN NEWSER

Sunday 20. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍  ഇന്ന് 188 പേര്‍ക്ക് കൂടി കോവിഡ്;137 പേര്‍ക്ക് രോഗമുക്തി ;185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  • Mananthavadi
28 Oct 2020

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് (28.10.20) 188 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 137 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പേര്‍ ഉള്‍പ്പെടെ 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി എത്തിയതാണ.് ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6747 ആയി. 5819 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 882 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 328 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 

 രോഗം സ്ഥിരീകരിച്ചവര്‍:

മീനങ്ങാടി സ്വദേശികള്‍ 26 പേര്‍, മേപ്പാടി സ്വദേശികള്‍ 24, മുട്ടില്‍ സ്വദേശികള്‍ 14, വെള്ളമുണ്ട, പനമരം  സ്വദേശികള്‍ 13 പേര്‍ വീതം, കല്‍പ്പറ്റ സ്വദേശികള്‍ 12, നൂല്‍പ്പുഴ, ബത്തേരി സ്വദേശികള്‍ 9 പേര്‍ വീതം, കണിയാമ്പറ്റ, നെന്മേനി സ്വദേശികള്‍ 8 പേര്‍ വീതം, മൂപ്പൈനാട് സ്വദേശികള്‍ 7, കോട്ടത്തറ സ്വദേശികള്‍ 6, മുള്ളന്‍കൊല്ലി, പൊഴുതന, വൈത്തിരി സ്വദേശികള്‍ 5 പേര്‍ വീതം, മാനന്തവാടി, എടവക സ്വദേശികള്‍ 4 പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍, പുല്‍പ്പള്ളി സ്വദേശികള്‍ 3 പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 2 പേര്‍, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി സ്വദേശികളായ  ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. 

ദുബൈയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന മേപ്പാടി, മൂപ്പൈനാട് സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

 137 പേര്‍ക്ക് രോഗമുക്തി

പടിഞ്ഞാറത്തറ സ്വദേശികള്‍ 7 പേര്‍, വെള്ളമുണ്ട സ്വദേശികള്‍ 5, എടവക, മൂപ്പൈനാട്, തവിഞ്ഞാല്‍, മുട്ടില്‍, മേപ്പാടി സ്വദേശികള്‍ 4 പേര്‍ വീതം, ബത്തേരി, പനമരം, മാനന്തവാടി സ്വദേശികള്‍ 3 പേര്‍ വീതം, പൂതാടി സ്വദേശികള്‍ 2, നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍, മീനങ്ങാടി, പൊഴുതന സ്വദേശികളായ ഓരോരുത്തരും കണിയാമ്പറ്റ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 3 പേരും വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 4 പേരും രണ്ട് തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 80 പേരുമാണ് രോഗമുക്തരായത്.

 678 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.10) പുതുതായി നിരീക്ഷണത്തിലായത് 678 പേരാണ്. 251 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7050  പേര്‍. ഇന്ന് വന്ന 107 പേര്‍ ഉള്‍പ്പെടെ 610 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1497 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 130293 സാമ്പിളുകളില്‍ 127234 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 120487 നെഗറ്റീവും 6747 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
  • കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മന്ത്രി ടി. സിദ്ദിഖ്
  • വനം വകുപ്പില്‍ ജില്ലാതല കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍;വന്യമൃഗ ആക്രമണ ഇരകള്‍ക്കുള്ള പെന്‍ഷന്‍ പരിഗണനയില്‍
  • അന്താരാഷ്ട്ര കാപ്പി ദിനാചരണം; സംസ്ഥാനതല ആഘോഷം കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരിച്ചു
  • വയനാട്ടില്‍ സെപ്റ്റംബര്‍ ചൂട് കൂടുന്നു; 30°C കടന്ന് തുടര്‍ച്ചയായ ഏഴ് ദിവസം
  • പോലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം; ഒളിവിലുള്ള പോലീസുകാരന്റെ കാര്‍ കണ്ടെത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show