OPEN NEWSER

Thursday 30. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് പരിശോധനകള്‍ കാര്യക്ഷമമാക്കണം:വ്യാപാരി വ്യവസായി ഏകോപന സമിതി 

  • S.Batheri
14 Jul 2020

പുല്‍പ്പള്ളി:പുല്‍പ്പള്ളിയിലെ കാനറാ ബാങ്ക് മേധാവിക്ക് കോവിഡ്  19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുല്‍പ്പള്ളി പ്രദേശത്ത് കൂടുതല്‍ ജാഗ്രതയോടെയുള്ള പരിശോധനകള്‍ ആവശ്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.ഇവിടെ കേവലം ഒന്നോ രണ്ടോ വാര്‍ഡുകളില്‍ മാത്രമല്ല പുല്‍പ്പള്ളിമുള്ളന്‍കൊല്ലി എന്നീ രണ്ട് പഞ്ചായത്തുകള്‍ മുഴുവനുമാണ് ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്.പ്രദേശത്തെ വ്യത്യസ്ത മേഖലകളിലുള്ള നൂറുകണക്കിനാളുകളാണ് ബാങ്കില്‍ ദിവസേന ബന്ധപ്പെട്ട് കൊണ്ടിരുന്നത് .ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ള ഒരു ടൗണ്‍ എന്ന നിലയ്ക്ക് ഇവിടെ സമൂഹ വ്യാപനത്തിന് സാധ്യത വളരെയേറെ കൂടുതലാണ്.അതോടൊപ്പം തൊട്ടടുത്ത കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിരവധി കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ അങ്ങേയറ്റം ആശങ്കയിലാണ്. രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായിരുന്ന  ആളുകളെ പോലും പരിശോധനയ്ക്ക് വിധേയമാക്കാത്ത ആരോഗ്യവകുപ്പിന്റെ നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി.

ബാങ്കില്‍ നിത്യേനയെന്നോണം നിരന്തരം ഇടപാടുകള്‍ ചെയ്തിരുന്ന നൂറിലധികം വ്യാപാരികള്‍ ടൗണില്‍ തന്നെ ഉണ്ട്. കൂടാതെ എല്ലാ വാര്‍ഡുകളിലേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും 45 ഓളം വരുന്ന ചുമട്ടുതൊഴിലാളികളുടേയും, നൂറു കണക്കിന് പീടിക തൊഴിലാളികളുടെയും  കുടുംബാംഗങ്ങളടക്കം കോവിഡ് എവിടെ നിന്ന് വന്നു എന്ന് അറിയാത്ത ഈ സാഹചര്യത്തില്‍  വലിയ  ഭീതിയുടെ നിഴലിലാണ്. ഈ അവസരത്തില്‍ രോഗവ്യാപനം തടയാനുള്ള ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു . അതോടൊപ്പം പൊതുജനങ്ങളുടെ ആശങ്കയകറ്റാനായി ടെലിഫോണിക്  കൗണ്‍സിലിംഗ് സെന്ററും ആരംഭിക്കേണ്ടതാണ്.

ഭരണകൂടവും,എം.പി, എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും ഇക്കാര്യത്തില്‍ കുറേക്കൂടി ശുഷ്‌കാന്തി കാണിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ തന്നെ ഇത്രയധികം സമ്പര്‍ക്ക സാധ്യതയുള്ള ഉറവിടം കണ്ടെത്താത്ത  കേസുകള്‍ ഉള്ള ഒരു പ്രദേശത്ത് അധികൃതരുടെ സത്വരശ്രദ്ധ പതിയാന്‍ നടപടി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര ആവശ്യപ്പെട്ടു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍; ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
  • വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സദസ്
  • വയനാട്ടിലെ ആരോഗ്യ സ്ഥാപനങ്ങള്‍ പുരസ്‌കാര നിറവില്‍
  • അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി
  • വികസന നേട്ടങ്ങള്‍ ചര്‍ച്ച് ചെയ്്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ്
  • പുല്‍പ്പള്ളി ആശുപത്രിയില്‍ തുറന്ന ഹാളില്‍ രോഗ പരിശോധന: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • പുല്‍പ്പള്ളി ആശുപത്രിയില്‍ തുറന്ന ഹാളില്‍ രോഗ പരിശോധന: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; 2026 മാര്‍ച്ച് 5 ന് തുടങ്ങി 30 വരെ
  • കര്‍ണ്ണാടകയിലെ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show