മാനന്തവാടി

ലോക ഭിന്നശേഷി ദിനം: വിളംബര ജാഥ ഡിസംബര്‍ 1ന്

ലോക ഭിന്നശേഷി ദിനം: വിളംബര ജാഥ ഡിസംബര്‍ 1ന്

മാനന്തവാടി: സമഗ്ര ശിക്ഷ കേരളം മാനന്തവാടി ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ബി.ആര്‍.സിയില്‍ നിന്നാരംഭിക്കുന്ന ജാഥ ഗാന്ധി പാര്‍ക്കില്‍ സമാപിക്കും.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ്. മൂസ ജാഥ ഫ്‌ലാഗ് ഓഫ് ചെയ്യും. ജാഥയോടനുബന്ധിച്ച് ഫ്‌ലാഷ് മോബും അരങ്ങേറും. സമാപന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ സംസാരിക്കും.വിവിധ സ്‌കൂളുകളിലെ എന്‍.എസ്.എസ്, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികള്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ജാഥയില്‍ അണിനിരക്കും.ബി.ആര്‍.സി തല ഭിന്നശേഷി ദിനാചരണം ഡിസംബര്‍ രണ്ടിനാണ് സംഘടിപ്പിച്ചിരിക്കുന്നത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ