കേരളം

മാനന്തവാടി നിയോജക മണ്ഡലം; പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്തു

മാനന്തവാടി നിയോജക മണ്ഡലം; പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്തു

തിരുവന്തപുരം: മാനന്തവാടി നിയോജക  മണ്ഡലത്തിലെ പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട വിവിധ  പ്രവര്‍ത്തികളില്‍ കാര്യക്ഷമമായി ഇടപെട്ട് പൂര്‍ത്തീകരിക്കുവാനുള്ളവ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുവാനും ബഡ്ജറ്റില്‍ ഇടം പിടിച്ച പ്രവര്‍ത്തികളുടെ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന്  എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുവാനും  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാനന്തവാടി എം.എല്‍ എ ഉഷ വിജയന്റെ അഭ്യര്‍ഥന മാനിച്ച് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസ്സില്‍ വിളിച്ചു ചേര്‍ത്ത  അവലോകന യോഗത്തിലാണ് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടായത്.നിരത്ത്, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നീ വിഭാഗങ്ങളുടെ ചീഫ് എഞ്ചിനിയര്‍മാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍, എ.എക്‌സ്. ഇ.എ;ഇ മാര്‍, നാഷണല്‍ ഹൈവേ കേരള ; കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ