ഇരിക്കൂര്‍: ഇരിക്കൂറിലെ മാമാനത്ത് പ്രവര്‍ത്തിച്ചുവരുന്ന നാഷണല്‍ സ്മാര്‍ട്ട് ഹോം എന്ന ഇലക്ട്രിക്കല്‍ പ്ലംബിംഗ് ഷോപ്പില്‍ നിന്ന് വ്യാജ സ്‌കാനര്‍ ഉപയോഗിച്ച് 52 ലക്ഷം രൂപ തട്ടിയെടുത്ത തലപ്പുഴ സ്വദേശി ജാബിര്‍ (33) നെ ഇരിക്കൂര്‍ പോലീസ് അറസ്റ്റു ചെയ്തു.തന്റെ സ്വന്തം സ്‌കാനര്‍ കസ്റ്റമര്‍ക്ക് നല്‍കിയും, സ്വന്തം ഫോണ്‍ നമ്പറിലേക്ക് ഗൂഗിള്‍ പേ വഴി പണം വാങ്ങിയും വഞ്ചിക്കുന്ന രീതിയാണ് പ്രതി ചെയ്തതെന്ന് സ്ഥാപനത്തിന്റെ മാനേജര്‍ ചക്കരക്കല്‍ സ്വദേശി ഷമീര്‍ പറഞ്ഞു. കൃത്യം പിടിക്കപ്പെട്ടപ്പോള്‍ 15 ലക്ഷം രൂപ ഉടമയ്ക്ക് നല്‍കിയ പ്രതി ബാക്കി 37 ലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം മുങ്ങുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിയ ഇരിക്കൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു
വ്യാജ സ്‌കാനര്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പ്രതി പിടിയില്‍
അഭിപ്രായങ്ങൾ (Comments)