കണ്ണൂര്‍: 6.67 ഗ്രാം എം.ഡി.എം.എയുമായി വയനാട് തലപ്പുഴ സ്വദേശിയായ യുവാവിനെ കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. തലപ്പുഴ പുതിയിടം പുതുപറമ്പില്‍ ആഷിഫ് എം.എം (31) ആണ് അറസ്റ്റിലായത്.
കണ്ണൂര്‍ ടൗണ്‍, പള്ളിക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെ എടച്ചേരിയില്‍ വെച്ചാണ് ഇയാളെ ലഹരിമരുന്നുമായി പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി, സുഹൈല്‍ പി.പി എന്നിവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്‍സ്‌പെക്ടര്‍ സിയാദ് വി.വി.യുടെ നേതൃത്വത്തിലായിരുന്നു നടപടി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പുരുഷോത്തമന്‍ സി., അജിത്ത് സി., പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സുഹൈല്‍ പി.പി., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗണേഷ് ബാബു പി.വി., സുജേഷ് എം.വി., ശ്യാംരാജ്, ജിജീഷ് സി. എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ െ്രെകം നമ്പര്‍ 82/2026 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.
അഭിപ്രായങ്ങൾ (Comments)