തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വീസ് കായികമേളയുടെ ഭാഗമായി തിരുവനന്തപുരത്ത് വെച്ച് നടന്ന ഗുസ്തി മത്സരത്തില്‍ 92 കിലോഗ്രാം വിഭാഗത്തില്‍ വയനാട് സ്വദേശി നിസാര്‍ സി.കെ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി.വയനാട് ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള തിരുനെല്ലി ഹോമിയോ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരനാണ് . സംസ്ഥാന തലത്തില്‍ നേടിയ ഈ മികച്ച വിജയത്തോടെ, ഉത്തരാഖണ്ഡില്‍ വെച്ച് നടക്കുന്ന ദേശീയ സിവില്‍ സര്‍വീസ് മീറ്റില്‍ പങ്കെടുക്കാന്‍ നിസാര്‍ യോഗ്യത നേടി. ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചാണ് നിസാര്‍ ഗോദയിലിറങ്ങുക.
സിവില്‍ സര്‍വീസ് ഗുസ്തിയില്‍ നിസാര്‍ സി.കെയ്ക്ക് സ്വര്‍ണ്ണം; ദേശീയ മീറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കും
അഭിപ്രായങ്ങൾ (Comments)