പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാര്‍ഷിക പുരോഗതിക്കുമുള്ള ദീര്‍ഘകാല പദ്ധതിയായ കടമാന്‍തോട് പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് സിഎംപി പുല്‍പ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം മൂലം കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ പഞ്ചായത്തുകളില്‍ രൂക്ഷമായ വരള്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരമാണ് കടമാന്‍തോട് പദ്ധതി. വടാന കവല ചേകാടി റോഡ് പിഡബ്ല്യു ഏറ്റെടുക്കണമെന്നും സിഎംപി പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സിഎംപി സംസ്ഥാന സെക്രട്ടറി സി.എ അജീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു ജോസ് കെ മാത്യു സിബി കാട്ടാം കോട്ടില്‍ ഷൈലജ സുഗുണന്‍ എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളനം നടപടികള്‍ നിയന്ത്രിച്ചു
കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ വി കെ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി കെ ഭൂപേഷ്, ഷൈജു വി കൃഷ്ണന്‍, ശ്രീധരന്‍ അമ്മാനി, കെ.വി ഇബ്രാഹിം, ശൈലജ കെ,ചന്ദ്രശേഖരന്‍ കെ കെ, കൃഷ്ണന്‍കുട്ടി ജോര്‍ജ് തെക്കേമല, ദിവ്യാ സുധീഷ്, സിബി കാട്ടാകോട്ടില്‍, അനില്‍ പുത്തന്‍ കണ്ടത്തില്‍ ,വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷൈജു വി കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷൈജു വി കൃഷ്ണന്‍ ഏരിയ സെക്രട്ടറിയായും, ഷൈലജ സുഗുണന്‍ ,സിബി കാട്ടാംകോട്ടില്‍, ജോസ് കെ മാത്യു എന്നിവര്‍ ജോയിന്‍ സെക്രട്ടറിമാരായും 25 അംഗ ഏരിയ കമ്മിറ്റി നിലവില്‍വന്നു.
കടമാന്‍തോട് പദ്ധതി ഉടന്‍ നടപ്പിലാക്കണം: സിഎംപി
അഭിപ്രായങ്ങൾ (Comments)