കേരളം

ഡബ്ല്യുഎല്‍എഫ് ആഫ്റ്റര്‍മൂവി മമ്മൂട്ടി റിലീസ് ചെയ്തു; മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

ഡബ്ല്യുഎല്‍എഫ് ആഫ്റ്റര്‍മൂവി മമ്മൂട്ടി റിലീസ് ചെയ്തു; മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

കൊച്ചി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ ആഫ്റ്റര്‍ മൂവി റിലീസ് മലയാളത്തിന്റെ  മഹാനടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. 2024ല്‍ നടന്ന രണ്ടാം പതിപ്പിന്റെ പ്രസക്ത ഭാഗങ്ങളും സാഹിത്യോത്സവത്തില്‍ പങ്കെടുത്ത പ്രമുഖരുടെ അഭിപ്രായങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് ഡബ്ല്യുഎല്‍എഫ്  ആഫ്റ്റര്‍മൂവി. 2026 ഡിസംബര്‍ 20 മുതല്‍ 23 വരെ വയനാട് ദ്വാരകയില്‍ നടക്കുന്ന മൂന്നാം പതിപ്പിന്റെ മുന്നോടിയായി തയ്യാറാക്കിയ ആഫ്റ്റര്‍ മൂവിയുടെ സ്‌പെഷല്‍ പ്രിവ്യൂ കണ്ട ശേഷമാണ് മമ്മൂട്ടി ഹ്രസ്വചിത്രം റിലീസ് ചെയ്തത്. തുടര്‍ന്ന് മമ്മൂട്ടികമ്പനിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ചിത്രം മമ്മൂട്ടി പങ്കുവച്ചു. ഡബ്ല്യുഎല്‍എഫിന്എല്ലാ വിധ പിന്തുണയും നല്‍കുമെന്നും സാഹിത്യോത്സവത്തിന് എത്തിച്ചേരാന്‍ താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി കമ്പനിയുടെയും വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ചിത്രം കാണാവുന്നതാണ്. 

കേരള ഫിഷറീസ് സര്‍വ്വകലാശാലയില്‍  നടന്ന പരിപാടിയില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ വിനോദ് കെ ജോസ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ അഡ്വ. ലീന രഘുനാഥ്, കോഡിനേറ്റര്‍ ഷാജന്‍ ജോസ്,  ജഫ്രിന്‍ ടോം, ഷില്‍സണ്‍ മാത്യു, ഷൈജിത്ത് വി എം, നിഥിന്‍, അജിന്‍, അഖിന്‍, ദിവ്യ,  ബിനു അലക്‌സ്, ജോസഫ് കെ.ജെ, തുടങ്ങിയവര്‍ പങ്കെടുത്തു.

ഡബ്ല്യുഎല്‍എഫ്  മൂന്നാം പതിപ്പിനുള്ള ഡെലിഗേറ്റ് പാസുകളുടെയും ടിക്കറ്റുകളുടെയും വിതരണം പുരോഗമിക്കുകയാണ്. നവംബര്‍ 30 വരെ പാസുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ജില്ലയിലെ ലൈബ്രറികളില്‍ നിന്നും സംഘാടക സമിതി അംഗങ്ങളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ