കേരളം

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി: യു.ജി. പി.ജി. പഠിതാക്കള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം സെപ്റ്റംബര്‍ 27ന്

 ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി: യു.ജി.  പി.ജി. പഠിതാക്കള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം സെപ്റ്റംബര്‍ 27ന്

കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ 2026-27 അക്കാദമിക് വര്‍ഷത്തില്‍  യു.ജി.പി.ജി. പ്രോഗ്രാമുകളില്‍ പ്രവേശനം നേടിയ പഠിതാക്കള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം സെപ്റ്റംബര്‍ 27 ഞായറാഴ്ച രാവിലെ 10 മണിക്ക് കേരളത്തിലെ വിവിധ പഠനകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.
യൂണിവേഴ്‌സിറ്റിയിലെ 30 യു.ജി., പി.ജി. പ്രോഗ്രാമുകളില്‍ പ്രവേശനം നേടിയ പഠിതാക്കള്‍ക്കാണ് ഇന്‍ഡക്ഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഇന്‍ഡക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കേണ്ട പഠനകേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ പഠിതാക്കള്‍ക്ക് ഇമെയില്‍ മുഖാന്തരം യൂണിവേഴ്‌സിറ്റി അറിയിച്ചിട്ടുണ്ട്. ഇമെയിലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പഠനകേന്ദ്രത്തില്‍ പഠിതാക്കള്‍ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ ഇന്‍ഡക്ഷന്‍ പരിപാടിയുടെ അറിയിപ്പ് ലഭിക്കാത്ത പഠിതാക്കള്‍ക്ക്, യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പഠനകേന്ദ്രങ്ങളുടെ ലിസ്റ്റില്‍ നിന്നും സൗകര്യപ്രദമായ ഏറ്റവും അടുത്തുള്ള പഠനകേന്ദ്രത്തില്‍ നേരിട്ടെത്തി പങ്കടുക്കാവുന്നതാണ്.   
ഇന്‍ഡക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന പഠിതാക്കള്‍ യൂണിവേഴ്‌സിറ്റി പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡും ഏതെങ്കിലും ഒരു അംഗീകൃത തിരിച്ചറിയല്‍ രേഖയും ഹാജരാക്കേണ്ടതാണ്.



ബഹു വൈസ് ചാന്‍സിലര്‍ , സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍ മറ്റ് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ എന്നിവര്‍ വിവിധ എല്‍ എസ് സി കളിലായി നടക്കുന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമില്‍ പഠിതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്. 
പഠിതാക്കള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ തപാല്‍ മുഖേന വീടുകളിലെത്തിക്കുവാന്‍ വേണ്ടുന്ന ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പഠിതാക്കള്‍ യൂണിവേഴ്‌സിറ്റി പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള മേല്‍വിലാസത്തിലാണ് പഠന സാമാഗ്രഹികള്‍ ലഭ്യമാക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842966841, 9188909901, 9188909902


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ