കേരളം

'സാഫ്രണ്‍ ഡോണ്‍: ഹിന്ദുത്വത്തിന്റെ നിഴലില്‍ ഇന്ത്യ' പുസ്തകം പ്രകാശനം നാളെ

'സാഫ്രണ്‍ ഡോണ്‍: ഹിന്ദുത്വത്തിന്റെ നിഴലില്‍ ഇന്ത്യ' പുസ്തകം പ്രകാശനം നാളെ

കോഴിക്കോട്: ഇന്ത്യയുടെ സമകാലിക സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന 'സാഫ്രണ്‍ ഡോണ്‍: ഹിന്ദുത്വത്തിന്റെ നിഴലില്‍ ഇന്ത്യ' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നു.മാനന്തവാടി ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ.പ്രിയ പീലിക്കോട് എഡിറ്റ് ചെയ്ത പ്രസ്തുത പുസ്തകത്തിന്റെ പ്രകാശനം നാളെ ( സെപ്തംബര്‍ 24വ്യാഴം) രാവിലെ 10.30ന് മാനന്തവാടി ഗവണ്മെന്റ് കോളേജില്‍വെച്ച് പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഡോ കെ. ഇ. എന്‍ കുഞ്ഞാഹമ്മദ് നിര്‍വഹിക്കും.കോഴിക്കോട് പ്രോഗ്രസ് പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കുന്നത്.

2014ന് ശേഷമുള്ള ഇന്ത്യയിലെ സാമൂഹികരാഷ്ട്രീയ മാറ്റങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍, ചരിത്രത്തിന്റെ പുനര്‍വായന, സിനിമയിലെ രാഷ്ട്രീയ ആഖ്യാനങ്ങള്‍, ജാതിമത ബന്ധങ്ങള്‍, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹിക സ്വാധീനം തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിലെ 20 പ്രബന്ധങ്ങളിലൂടെ പരിശോധിക്കുന്നത്.


കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, പി.കെ. പോക്കര്‍, കെ.കെ. ബാബുരാജ്, ജെ. രഘു, കെ.ടി. കുഞ്ഞിക്കണ്ണന്‍, ഇ.പി. രാജഗോപാലന്‍, എ.കെ. വാസു, ദാമോദര്‍ പ്രസാദ്, അജയ് ശേഖര്‍, ജെ. പ്രസാദ്, എസ്. ജോസഫ്, എ.ജി. ഒലീന, പി.എന്‍. ഗോപീകൃഷ്ണന്‍, പ്രദീപന്‍ ടി., എം.ബി. മനോജ്, യൂസഫ്കുമാര്‍ എസ്.എം., എ.എം. ഷിനാസ്, പി.എസ്. മനോജ്കുമാര്‍, ശ്രീജിത്ത് ഇ., പ്രിയ പിലിക്കോട് തുടങ്ങിയവരുടെ പ്രബന്ധങ്ങളാണ് സമാഹാരത്തിലുള്ളത്.

ഇത്  വിമര്‍ശനങ്ങളുടെ സമാഹാരമല്ല. മറിച്ച്ജനാധിപത്യ ഇന്ത്യയുടെ ബഹുസ്വരതയ്ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും മേല്‍ വീണുകൊണ്ടിരിക്കുന്ന കാവി നിഴലിനെ തിരിച്ചറിയാനുള്ള ഒരു വായനാസഹായിയാണെന്ന് എഴുത്തുകാരി വ്യക്തമാക്കുന്നു.

'കേരളം മറ്റൊരു ഇന്ത്യയല്ല' എന്ന പ്രചാരണത്തിന് ഈ പുസ്തകം ഒരു മറുപടി കൂടിയാണ്.ഇത് 'ഡോണ്‍' അഥവാ ഉദയമല്ല.  ഇത് അസ്തമയത്തിലേക്കുള്ള പോക്കാണ്. 
ഇരുട്ടിനെ തിരിച്ചറിയുക എന്നതാണ് വെളിച്ചത്തിലേക്കുള്ള ആദ്യപടി.

ഈ പുസ്തകം വായനക്കാരെ സംവാദത്തിന് ക്ഷണിക്കുന്നതായുംയോജിക്കാനും വിയോജിക്കാനും, ചോദ്യം ചെയ്യാനും തിരുത്താനും മുന്നോട്ടു വരണമെന്നും,
കാരണം ജനാധിപത്യം സംവാദമാണ്, നിശ്ശബ്ദതയല്ലെന്നും എഴുത്തുകാരി ആഹ്വാനം ചെയ്യുന്നു.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ