കേരളം

കെട്ടിട ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍.

കെട്ടിട ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും: മുഖ്യമന്ത്രി  വി.ഡി സതീശന്‍.

തിരുവനന്തപുരം: കെട്ടിട ഉടമകളുടെ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. 
കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന നേതൃത്വം തിരുവനന്തപുരത്ത് വെച്ച് സമര്‍പ്പിച്ച നിവേദനത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാ വാടക പരിഷ്‌കരണ ബില്‍ നിയമമാക്കിയാല്‍ കരാര്‍ രജിസ്‌ട്രേഷനിലൂടെ സര്‍ക്കാറിന് സാമ്പത്തിക സൗകര്യം മെച്ചപ്പെടുമെന്നും, കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ഗുണപ്രദമാകുമെന്നും, വര്‍ഷംതോറും 5% നികുതി വര്‍ധനവ് പിന്‍വലിക്കുക, കെസ്മാര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കുക, വ്യാപാര ലൈസന്‍സ് പുതുക്കുമ്പോഴും മറ്റു ആവശ്യങ്ങള്‍ക്ക് നല്‍കുമ്പോഴും ഉടമയുടെ അറിവും സമ്മതവും ഉറപ്പാക്കുക തുടങ്ങിയ 7 ആവശ്യങ്ങളാണ് നിവേദകസംഘം ഉന്നയിച്ചത്.
വയനാട്ടിലെ കെട്ടിട ഉടമകളടക്കമുള്ളവരുടെ ഗുരുതര പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.    


 നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍.                        
സംസ്ഥാന പ്രസിഡന്റ് പഴേരി ശരീഫ് ഹാജി, ജനറല്‍ സെക്രട്ടറി ജി. നടരാജന്‍ പാലക്കാട്, വര്‍ക്കിംഗ് സെക്രട്ടറി പി.പി. അലവിക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പി. എം ഫാറൂഖ് കാസര്‍ഗോഡ്, മലപ്പുറം ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് എം.ബി. ഫസല്‍ മുഹമ്മദ് പെരിന്തല്‍മണ്ണ, സീനിയര്‍ വൈസ് പ്രസിഡന്റ് പി. അബ്ദുറഹ്മാന്‍ ഫാറൂഖി പൊന്നാനി, പാലക്കാട് ജില്ല സെക്രട്ടറി റീഗല്‍ മുസ്തഫ, വയനാട് ജില്ലാ  പ്രതിനിധി ആസിഫ് ചൂരല്‍മല, എറണാകുളം ജില്ലാ പ്രസിഡണ്ട് വി. രാമാനന്ദപ്രഭു, സെക്രട്ടറി വിപിന്‍ പള്ളുരുത്തി, ട്രഷറര്‍ വി. കൃഷ്ണപ്രഭു, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് യൂണിവേഴ്‌സല്‍ ഭാസി, അഷ്‌റഫ് കാളികാവ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് 
വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി, റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, ആരോഗ്യവകുപ്പ് മന്ത്രി കെ. മരളീധരന്‍, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍, കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് എന്നിവര്‍ക്ക് സംഘം നിവേദനം നല്‍കി. പ്രശ്‌നങ്ങള്‍ സജീവമായി പരിഗണിക്കുമെന്ന് മന്ത്രിമാരും ഉറപ്പു നല്‍കി. 


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ