തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറ ത്തി കെഎസ്ടിഎ നേതാക്ക ളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സ്ഥലംമാറ്റിയ സര്‍ ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും മാനദണ്ഡപ്രകാരം നിയമനം നടത്തണമെന്നും കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി വില്‍സണ്‍ തോമസ് എന്നിവരെയാണ് കാസര്‍കോടേക്ക് സ്ഥലം മാറ്റിയത്. സമഗ്രശിക്ഷാ കേരളയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ ജോലിചെയ്തിരുന്ന ഇരുവരും അന്യത്രസേവനം അവസാനിപ്പിച്ച് തിരികെ വിദ്യാലയങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരം ബിനേഷിനെ പെരിക്കല്ലൂര്‍ ഗവ. എച്ച്എ
സ്എസിലും വില്‍സണ്‍ തോമസിനെ നൂല്‍പ്പുഴ രാജീവ് ഗാന്ധി എംആര്‍എസിലും നിയമിച്ചു. എന്നാല്‍, ഈ ഉത്തരവുകള്‍ റദ്ദ് ചെയ്താണ് കാസര്‍കോടേക്ക് മാറ്റിനിയമിച്ച് ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷനില്‍നിന്ന് മടങ്ങിവരുന്ന ജീവനക്കാര്‍ക്ക് നിലവിലുള്ള ഒഴിവുകളില്‍ നിയമനം നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് പ്രതികാര നടപടി. വില്‍സണ്‍ തോമസ് വിരമിക്കാന്‍ ഒരുവര്‍ഷംമാത്രമാണ് ശേഷിക്കുന്നത്. ഉത്തരവ് ഉടന്‍ പിന്‍വലിച്ച് സ്വന്തം ജില്ലയില്‍ നിയമനം നടത്തിയില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി ടി.കെ.എ ഷാഫിയും സംസ്ഥാന പ്രസിഡന്റ് എ.കെ ബീനയും അറിയിച്ചു.
രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കുക: കെഎസ്ടിഎ
അഭിപ്രായങ്ങൾ (Comments)