തൃശ്ശൂര്‍: വയനാട്ടിലെ പ്രധാന ഗോത്രവിഭാഗമായ പണിയസമൂഹത്തിന്റെ ജീവിതം പശ്ചാത്തലമാക്കി ഗോത്രഭാഷാ കഥാകൃത്ത് വാസുദേവന്‍ ചീക്കല്ലൂര്‍ രചിച്ച 'ചേറ്റാടിയം' എന്ന നോവല്‍ പ്രകാശനം ചെയ്തു. തൃശ്ശൂര്‍ ലളിതകലാ അക്കാദമി ഹാളില്‍ നടന്ന കെ. എസ്.ആര്‍.ടി.സി സര്‍വീസ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനവേദിയില്‍ വച്ച് മുന്‍ റവന്യൂ വകുപ്പുമന്ത്രി കെ. രാജന്‍ പ്രകാശനം നിര്‍വ്വഹിച്ചു. എസ്. ബാലകൃഷ്ണന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് മുരളീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. അഡ്വ.മുഹമ്മദ് അഷ്‌റഫ്, ബാലന്‍ പൂതാടി, കെ.രാജു, എ. കെ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.ബാവ കെ പാലുകുന്നിന്റെ ആമുഖപഠനത്തോടെ നീര്‍മാതളം ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ചേറ്റാടിയം പ്രകാശനം ചെയ്തു.
അഭിപ്രായങ്ങൾ (Comments)