കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖോത്സവ കാലത്ത്മാത്രം ലഭിക്കുന്ന ഓടപ്പൂവിന്റെ വില കൊട്ടി യൂര്‍ ദേവസ്വം ഏകീകരിച്ചുഭക്തരില്നിന്ന് പരമാവധി 100 രൂപ വരെ ഈടാക്കാനാണ് ദേ വസ്വം അനുമതി നല്‍കിയിട്ടുള്ളത്. ഓടപ്പൂവി ന്റെ പേറ്റന്റ് കൊട്ടിയൂര്‍ ദേവസ്വം നേരത്തേ സ്വന്തമാക്കിയിരുന്നു.
നെയ്യാട്ടത്തിന് മുമ്പും തൃക്കലശാട്ടത്തിനുശേ ഷവും ഓടപ്പൂവിന്റെ വില്പന പാടില്ല. പാമ്പറപ്പാന്‍ മുതല്‍ മന്ദംചേരി കവല വരെ മാത്രമാണ് ഓടപ്പൂ വില്‍പ്പനയ്ക്ക് അനുമതിയുള്ളത്. ഓണ്‍ലൈന്‍ വഴി യുള്ള വില്‍പ്പനയും നിരോധിച്ചതായി കൊട്ടിയൂര്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ അറിയിച്ചു. ഓടപ്പൂ വിവാദത്തെത്തുടര്‍ന്ന് മാറ്റി വെച്ച ലേലവും കൊട്ടിയൂരില്‍ നടന്നു.
ഓടപ്പൂവിന്റെ പരമാവധി വില 100 രൂപയാക്കി കൊട്ടിയൂര്‍ ദേവസ്വം
അഭിപ്രായങ്ങൾ (Comments)